ചെന്നൈ: വാഹനപരിശോധനക്കിടെ ശേഖരിച്ച സ്ത്രീകളുടെ നമ്പറുകളിലേക്ക് അശ്ലീല ചിത്രങ്ങളും വീഡിയോകളും അയച്ച പൊലീസ് ഓഫീസറെ സസ്പെന്‍ഡ് ചെയ്തു. വ്യാഴാഴ്ചയാണ് ട്രാഫിക് സബ് ഇന്‍സ്പെക്ടറായ രാജമാണിക്യത്തെ സസ്പെന്‍റ് ചെയ്തത്. മൊബൈലിലേക്ക് അശ്ലീല വീഡിയോ ലഭിച്ച സ്ത്രീകള്‍ ഒക്ടോബര്‍ 25ന് രാജമാണിക്യത്തെ നേരിട്ട് കണ്ട് താക്കീത് നല്‍കിയിരുന്നു. തമിഴ്നാട്ടിലെ വെല്ലൂരിലാണ് സംഭവം. 

സ്ത്രീകളും പൊലീസ് ഓഫീസറും തമ്മിലുണ്ടായ വാക്കുതര്‍ക്കവും ഓഫീസറുടെ മാപ്പുപറച്ചിലും റെക്കോര്‍ഡ് ചെയ്തത് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. സ്ത്രീകള്‍ നല്‍കിയ പരാതിയില്‍ ഡിവൈഎസ്‍പി ബാലകൃഷ്ണന്‍ അന്വേഷണം നടത്തിവരികയാണ്.