Asianet News MalayalamAsianet News Malayalam

വേദനയായി ഷെറിന്റെ ആത്മഹത്യ; പങ്കാളിയെ കണ്ടെത്താനുള്ള ശ്രമത്തില്‍ പൊലീസ്, പോസ്റ്റ്‍മോർട്ടം ഇന്ന്

, ഷെറിന് പങ്കാളിയുമായി ചില തർക്കങ്ങൾ ഉണ്ടായിരുന്നുവെന്നാണ് സൂഹൃത്തുക്കൾ നൽകുന്ന സൂചന. കുറച്ച് ദിവസങ്ങളായി ഷെറിൻ മാനസികമായി വിഷമത്തിലായിരുന്നു

Transgender suicide in kochi postmortem today
Author
Kochi, First Published May 18, 2022, 1:24 AM IST

കൊച്ചി: കൊച്ചിയിലെ ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ ട്രാൻസ്ജെന്‍റര്‍ യുവതിയുടെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും. കൊച്ചി കളമശ്ശേരി മെഡിക്കൽ കോളേജിലാണ് പോസ്റ്റ്മോർട്ടം നടപടികൾ. നടിയും മോഡലുമായ ഷെറിൻ സെലിൻ മാത്യുവിന്‍റെ മരണം ആത്മഹത്യയെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

എന്നാൽ, ഷെറിന് പങ്കാളിയുമായി ചില തർക്കങ്ങൾ ഉണ്ടായിരുന്നുവെന്നാണ് സൂഹൃത്തുക്കൾ നൽകുന്ന സൂചന. കുറച്ച് ദിവസങ്ങളായി ഷെറിൻ മാനസികമായി വിഷമത്തിലായിരുന്നു. ഷെറിന്‍റെ പങ്കാളിയെ കണ്ടെത്താനുള്ള ശ്രമം പൊലീസ് നടത്തുന്നുണ്ട്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

കൂളിമാട് പാലത്തിന്‍റെ ബീം തകര്‍ന്നതിന്‍റെ കാരണമെന്ത്? ഇന്ന് പൊതുമരാമത്ത് വകുപ്പ് വിജിലന്‍സിന്‍റെ പരിശോധന

കോഴിക്കോട്: നിർമ്മാണത്തിലിരിക്കേ ബീം തകർന്നുവീണ കോഴിക്കോട് കൂളിമാട് പാലത്തിൽ പൊതുമരാമത്ത് വകുപ്പിന്റെ വിജിലൻസ് വിഭാഗം ഇന്ന് പരിശോധന നടത്തും. വിജിലൻസ് വിഭാഗം ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ എം അൻസാറിന്റെ നേതൃത്വത്തിലായിരിക്കും പരിശോധന. ബീമുകൾ തകർന്ന് വീണതിന്റെ കാരണം കണ്ടെത്തുകയാണ് പ്രധാന ലക്ഷ്യം. ഹൈഡ്രോളിക് ജാക്കിക്കുണ്ടായ സാങ്കേതിക തകരാറാണ് അപകട കാരണം എന്നാണ് കരാർ കമ്പനിയായ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ വിശദീകരണം.

ഇതും വിജിലൻസ് പരിശോധിക്കും. നിർമ്മാണത്തിൽ അപാകതയുണ്ടോ എന്നും പാലത്തിന്‍റെ ശേഷിക്കുന്ന ഭാഗത്തിന്‍റെ ക്ഷമതയും പരിശോധിക്കും.കേരള റോഡ് ഫണ്ട്‌ ബോർഡും സംഭവം അന്വേഷിക്കുന്നുണ്ട്. ചാലിയാറിന് കുറുകെ നിർമ്മിക്കുന്ന കൂളിമാട് പാലത്തിന്‍റെ മലപ്പുറം ഭാഗത്തെ ബീമാണ് കഴിഞ്ഞ ദിവസം തകർന്ന് പുഴയിൽ വീണത്. യന്ത്രസഹായത്തോടെ പാലത്തിന്‍റെ തൂണിൽ ബീം ഘടിപ്പിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. 2019 ലാണ് നിർമ്മാണം തുടങ്ങിയത്.

പിന്നീട് പ്രളയം കാരണം നിർമ്മാണം തടസ്സപ്പെട്ടു. എസ്റ്റിമേറ്റ് പുതുക്കി നൽകിയാണ് നിർമ്മാണം ആരംഭിച്ചത്. പാലം തകർന്നത് സർക്കാരിനെതിരെ ആയുധമാക്കിയിരിക്കുകയാണ് യുഡിഎഫ്. നിർമ്മാണത്തിൽ അഴിമതി നടന്നെന്നും വീഴ്ച്ചയിൽ മുഖ്യമന്ത്രിക്കും പൊതുമരാമത്ത് മന്ത്രിക്കും തുല്യപങ്കുണ്ടെന്നും മുസ്ലീം ലീഗ് നേതാവ് എം കെ മുനീർ ആരോപിച്ചു. അന്വേഷണമാവശ്യപ്പെട്ട് വിജിലൻസ് ഡയറക്ടർക്ക് യൂത്ത് ലീഗ് പരാതി നൽകും. നിർമാണത്തിലെ അപാകത, അഴിമതി എന്നിവ പരിശോധിക്കണം എന്നാവശ്യപ്പെട്ട് വിജിലൻസ് ഡയറക്ടർക്ക് നൽകുന്ന പരാതിയിൽ നടപടിയുണ്ടായില്ലെങ്കിൽ കോടതിയെ സമീപിക്കാനാണ് യൂത്ത് ലീഗ് നീക്കം. ആരോപണം പറയേണ്ടവർക്ക് പറയാമെന്നും വിജിലൻസ് അന്വേഷണം നടക്കുന്നെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.
 

Follow Us:
Download App:
  • android
  • ios