സ്ഥലത്തെ ചൊല്ലി  സഹോദരിയുടെ ഭര്‍ത്താവുമായുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. 

പാലക്കാട്: അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ ബന്ധു കല്ലുകൊണ്ട് എറിഞ്ഞ് കൊലപ്പെടുത്തി. പരപ്പൻതറ സ്വദേശി നാഗൻ ആണ് കൊല്ലപ്പെട്ടത്. നാഗന്‍റെ സഹോദരി ഭര്‍ത്താവാണ് വാക്കേറ്റത്തിനിടെ കല്ലുകൊണ്ട് എറിഞ്ഞത്. 

സ്ഥലത്തെ ചൊല്ലി സഹോദരിയുടെ ഭര്‍ത്താവുമായുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഇരുവരും തമ്മില്‍ ശക്തമായ വാക്കേറ്റമുണ്ടായെന്നും പ്രകോപിതനായ സഹോദരിയുടെ ഭര്‍ത്താവ് നാഗന് നേരെ കല്ലെടുത്ത് എറിയുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona