'പീഡനക്കേസില്‍ നിന്ന് ഒഴിവാകാന്‍ വിവാഹം'; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരില്‍ മുങ്ങി; ഒടുവില്‍ പിടിയില്‍

ഒളിവിലായിരുന്ന ശ്രുതീഷിനെ തമിഴ്‌നാട്ടില്‍ നിന്നാണ് നെയ്യാറ്റിന്‍കര ഡിവൈഎസ്പിയുടെ നേതൃത്യത്തിലുളള സംഘം പിടികൂടിയത്. 

trivandrum marriage fraud case youth arrested

തിരുവനന്തപുരം: പാറശാലയില്‍ നിയമ വിദ്യാര്‍ത്ഥിനിയെ വിവാഹം കഴിച്ച് കബളിപ്പിച്ചെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. പാറശ്ശാല ചെറുവാരക്കോണം കിണറ്റുമുക്ക് കല്ലുവിള വീട്ടില്‍ ശ്രുതീഷ് (28) ആണ് പിടിയിലായത്. 

സംഭവത്തെ കുറിച്ച് പൊലീസ് പറഞ്ഞത്: 'ജിംനേഷ്യത്തില്‍ വച്ച് പരിചയപ്പെട്ട നിയമ വിദ്യാര്‍ത്ഥിനിയെ വിവാഹ വാഗ്ദാനം നല്‍കി ശ്രുതീഷ് പല സ്ഥലങ്ങളിലും എത്തിച്ച് പീഡിപ്പിച്ചു. ഇതിന് ശേഷം മറ്റൊരു പെണ്‍കുട്ടിയുമായി വിവാഹം നിശ്ചയം നടത്തി. ഇത് അറിഞ്ഞ നിയമ വിദ്യാര്‍ത്ഥിനി പൊലീസില്‍ പരാതി നല്‍കി. ഇതോടെ കേസില്‍ നിന്നു ഒഴിവാകുന്നതിനു വേണ്ടി നിശ്ചയിച്ച വിവാഹം ഒഴിവാക്കി, വിദ്യാര്‍ത്ഥിനിയെ സമീപത്തെ ഒരു ക്ഷേത്രത്തില്‍ കൊണ്ടുപോയി വിവാഹം ചെയ്തു. രണ്ടാഴ്ചയോളം കൂടെ താമസിച്ച ശേഷം ജോലിക്കെന്ന പേരില്‍ ശ്രുതീഷ് തമിഴ്‌നാട്ടിലേക്ക് കടക്കുകയായിരുന്നു.' ഇയാള്‍ തിരിച്ചെത്താതായതോടെ കബളിപ്പിക്കപ്പെട്ടുയെന്ന് മനസിലായതോടെയാണ് പെണ്‍കുട്ടി പാറശാല പൊലീസില്‍ പരാതി നല്‍കിയത്. 

ഇതോടെ ഒളിവിലായിരുന്ന ശ്രുതീഷിനെ തമിഴ്‌നാട്ടില്‍ നിന്ന് നെയ്യാറ്റിന്‍കര ഡിവൈഎസ്പിയുടെ നേതൃത്യത്തിലുളള സംഘം പിടികൂടുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

'അമ്മ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് മാത്രം'; സംഘർഷം സൃഷ്ടിക്കാൻ യൂത്ത് കോൺഗ്രസിന്റെ ശ്രമമെന്ന് ചിന്ത 
 

Latest Videos
Follow Us:
Download App:
  • android
  • ios