കൊച്ചി: കൊല്ലം കുണ്ടറയിൽ സക്കീർ ബാബുവെന്ന യുവാവിനെ കുത്തികൊലപ്പെടുത്തിയ കേസിലെ പ്രതികൾ കൊച്ചി ഇടപ്പള്ളിയിൽ  പിടിയിലായി. കുണ്ടറ സ്വദേശികളായ പ്രജീഷ്, ബിന്റോ സാബു എന്നിവരെയാണ് എളമക്കര പൊലീസ് പിടികൂടിയത്. വാഹനപരിശോധനക്കിടെയാണ് പ്രതികൾ പിടിയിലായത്. 

ഇന്നലെ വൈകിട്ടാണ് 34കാരനായ സക്കീർ ബാബുവിനെ മുൻവൈരാഗ്യത്തെ തുടർന്ന് പ്രജീഷ് കൊലപ്പെടുത്തിയത്. തുടർന്ന് ബിന്റോ സാബുവിന്റെ സഹായത്തോടെ കൊല്ലത്ത് നിന്ന് ചരക്ക് ലോറിയിൽ ഇടപ്പള്ളിയിലെത്തി. ഇവിടെ വെച്ച് മറ്റൊരു സുഹൃത്തിന്റെ കാറിലേക്ക് കയറുന്നതിനിടെ വാഹന പരിശോധന നടത്തുകയായിരുന്ന പൊലീസെത്തി. എളമക്കര എസ് ഐ ജോമോൻ ജോസഫിന്റെ നേതൃത്വത്തിൽ നടത്തിയ ചോദ്യം ചെയ്യലിലാണ് ഇവർ പ്രതികളാണെന്ന് വ്യക്തമായതും അറസ്റ്റ് ചെയ്തതും. പ്രതികളെ കുണ്ടറ പൊലീസിന് കൈമാറി.