മലപ്പുറം: മലപ്പുറം വാഴക്കാട്  ഒരു കിലോ 200 ഗ്രാം ഹാഷിഷ് ഓയിലുമായി രണ്ടു പേർ പൊലീസ് പിടിയിൽ. തിരൂർ ചമ്രവട്ടം സ്വദേശി കല്ലനാറ്റിക്കൽ റസാഖ്, എടപ്പാൾ കാഞ്ഞിരമുക്ക് കോലോത്ത് വീട്ടിൽ ഷമീർ എന്നിവരാണ് അറസ്റ്റിലായത്. ഒന്നര കോടിയിലധികം രൂപ വിലവരുന്ന ലഹരിമരുന്ന് ബൈക്കിൽ കടത്തുകയായിരുന്നു പ്രതികൾ.