മയ്യനാടും കാട്ടായിക്കോണത്തുമായാണ് പ്രതികൾ ഒളിവിൽ താമസിക്കുകയായിരുന്നു. രാജേഷ് വേറെയും അഞ്ചു കേസുകളിലെ പ്രതിയാണ്.

തിരുവനന്തപുരം: അക്കൗണ്ടൻറ് ജനറൽ ഓഫീസിലെ ഉദ്യോഗസ്ഥരെയും കുടുംബത്തെയും ആക്രമിച്ച സംഭവത്തിലെ പ്രതികൾ പിടിയിൽ. രാജേഷ്, പ്രവീൺ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മയ്യനാടും കാട്ടായിക്കോണത്തുമായി ഒളിവിൽ താമസിക്കുകയായിരുന്നു പ്രതികൾ. രാജേഷ് വേറെയും അഞ്ചു കേസുകളിലെ പ്രതിയാണ്. രാവിലെ 10 ന് സിറ്റി പൊലീസ് കമ്മീഷണർ മാധ്യമങ്ങളെ കണ്ട് അറസ്റ്റ് വിവരങ്ങളറിയിക്കും. .

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

തിരുവനന്തപുരം പേട്ട പൊലീസ് സ്റ്റേഷന് ഒരു കിലോമീറ്റര്‍ മാത്രം അകലെ, ഞായരാഴ്ച രാത്രിയാണ് സംഭവം നടന്നത്. രാത്രി നടക്കാനിറങ്ങിയ ഏജീസ് ഓഫീസിലെ ഉദ്യോഗസ്ഥരായ ഹരിയാന സ്വദേശി രവി യാദവിന്റെയും ജഗത് സിങ്ങിന്റെയും കുടുംബത്തിനാണ് ലഹരിക്കടിമകളായ ക്രിമിനലുകളുടെ ആക്രമണം നേരിടേണ്ടി വന്നത്. ഭാര്യയെ കടന്നുപിടിക്കാന്‍ ശ്രമിച്ചത് ചോദ്യം ചെയ്തപ്പോഴാണ് ആക്രമണമുണ്ടായത്. പ്രതികൾ ഇരുവരേയും വെട്ടി പരിക്കേല്‍പ്പിക്കുകയും ചെയ്തു.