മീററ്റ്: ഉത്തര്‍ പ്രദേശിലെ മീററ്റില്‍ പതിനഞ്ചുകാരിയെ ബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റിലായി. മീററ്റിലെ സിവില്‍ ലൈന്‍സിലാണ് സംഭവം. പതിനഞ്ച്കാരിയെ പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയും ചെയ്തതിനാണ് രണ്ട് പേര്‍ അറസ്റ്റിലായതെന്നാണ് എഎന്‍ഐ റിപ്പോര്‍ട്ട്. പെൺകുട്ടിക്ക് മയ്ക്കുമരുന്ന് നൽകി അബോധാവസ്ഥയിലാക്കിയായിരുന്നു പീഡനം. പ്രതികളിൽ ഒരാൾ പെൺകുട്ടിയുടെ ബന്ധുവാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.