ജാർഖണ്ഡ് സ്വദേശികളാണ് മരിച്ചത്. പണം സംബന്ധമായ തർക്കം സംഘര്‍ഷത്തിലും കൊലപാതകത്തിലും കലാശിക്കുകയായിരുന്നു.

ഇടുക്കി: ഇടുക്കി വലിയതോവാളയിൽ ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ട് പേർ വെട്ടേറ്റ് മരിച്ചു. ജാർഖണ്ഡ് സ്വദേശികളായ ജമേഷ്, ശുക്ലാൽ എന്നിവരാണ് മരിച്ചത്. സംഘര്‍ത്തില്‍ ഒരു സ്ത്രീക്കും ഗുരുതരമായി പരിക്കേറ്റു. പ്രതി സഞ്ജയ്‌ ഭക്തിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. തോട്ടം തൊഴിലാളികളായ നാല് പേരും താമസിച്ചിരുന്നത് ഒരേ വീട്ടിൽ ആയിരുന്നു. പണം സംബന്ധമായ തർക്കം സംഘര്‍ഷത്തിലും കൊലപാതകത്തിലും കലാശിക്കുകയായിരുന്നു.

Add Asianetnews as a Preferred SourcegooglePreferred