മോഡലിംഗിനെന്ന പേരില്‍ വിളിച്ചുവരുത്തി തന്നെ  ലഖ്‌നൗവിലെ ഗസ്റ്റ്ഹൗസിൽ വച്ച് പ്രതികള്‍ പീഡിപ്പിച്ചെന്ന് 23 കാരിയായ യുവതി ഇൻസ്റ്റാഗ്രാമിലൂടെയാണ് വെളിപ്പെടുത്തിയത്

ലഖ്‌നൗ: ജോലി വാഗ്ദാനം ചെയ്ത് യുവതിയെ ഗസ്റ്റ്ഹൌസിലെത്തിച്ച ശേഷം ബലാത്സംഗം ചെയ്തെന്ന് യുവതിയുടെ വെളിപ്പെടുത്തല്‍. സംഭവത്തില്‍ പൊലീസ് രണ്ട് യുവാക്കള്‍ക്കെതിരെ കേസെടുത്തു. ഉത്തർപ്രദേശിലെ ലഖ്‌നൗവിലാണ് സംഭവം. സോഹു, പ്രിയാന്‍ഷ് എന്നിവര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്.

Add Asianetnews as a Preferred SourcegooglePreferred

മോഡലിംഗിനെന്ന പേരില്‍ വിളിച്ചുവരുത്തി തന്നെ ലഖ്‌നൗവിലെ ഗസ്റ്റ്ഹൗസിൽ വച്ച് പ്രതികള്‍ പീഡിപ്പിച്ചെന്ന് 23 കാരിയായ യുവതി ഇൻസ്റ്റാഗ്രാമിലൂടെയാണ് വെളിപ്പെടുത്തിയത്. തുടര്‍ന്ന് പൊലീസ് സംഭവത്തില്‍ കേസെടുക്കുകയായിരുന്നു. യുവതിയുടെ വൈദ്യപരിശോധന നടത്തിയ ശേഷം മെഡിക്കൽ റിപ്പോർട്ടുകൾ ലഭിച്ചുകഴിഞ്ഞാൽ പ്രതികൾക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.