ദില്ലിയിൽ ഓടിക്കൊണ്ടിരുന്ന കാറിൽ യുവതിയെ ബലാത്സംഗം ചെയ്തു. ദില്ലി ശാസ്ത്രി പാർക്കിലാണ് ക്രൂരകൃത്യം നടന്നത്. 

ദില്ലി: ദില്ലിയിൽ ഓടിക്കൊണ്ടിരുന്ന കാറിൽ യുവതിയെ ബലാത്സംഗം ചെയ്തു. ദില്ലി ശാസ്ത്രി പാർക്കിലാണ് ക്രൂരകൃത്യം നടന്നത്. യുവതിയുടെ പരാതിയിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഓഗസ്റ്റ് 16-നാണ് കേസിനാസ്പദമായ സംഭവം. 

സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ കാറിന്റെ നമ്പർ ലഭിച്ചു. ഈ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് നിഥിൻ, രോഹിത് എന്നീ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തതത്. അതേസമയം കൂടുതൽ കേസിൽ പ്രതികൾ ഉണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona