ഇരുവരെയും ആക്രമിച്ച ബാലാജി എന്നയാള്‍ വാഹനത്തില്‍ കയറി രക്ഷപ്പെട്ടു. ഇയാള്‍ രക്ഷപ്പെട്ട വാഹനം കുത്തേറ്റവരുടെ സംഘത്തില്‍പ്പെട്ടവര്‍ തകര്‍ത്തു. 

പാലക്കാട്: അട്ടപ്പാടി കോട്ടത്തറയില്‍ വാഹനം ഡിം അടിക്കാത്തതിനെച്ചൊല്ലിയുണ്ടായ സംഘര്‍ഷത്തില്‍ രണ്ട് പേര്‍ക്ക് കുത്തേറ്റു. കോട്ടത്തറ സ്വദേശികളായ ഹരി(27), വിനീത്(24) എന്നിവര്‍ക്കാണ് കുത്തേറ്റത്. ഇരുവരെയും ആക്രമിച്ച ബാലാജി എന്നയാള്‍ വാഹനത്തില്‍ കയറി രക്ഷപ്പെട്ടു. ഇയാള്‍ രക്ഷപ്പെട്ട വാഹനം കുത്തേറ്റവരുടെ സംഘത്തില്‍പ്പെട്ടവര്‍ തകര്‍ത്തു. കോട്ടത്തറ മാരിയമ്മന്‍ കോവിലിനടുത്തുവെച്ചാണ് വാഹനം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona