ലഖ്‍നൗ: ഉത്തർപ്രദേശിലെ  കാൺപൂരിലെ സർക്കാർ  ആശ്രയ കേന്ദ്രത്തിൽ വച്ച് കൊവിഡ് സ്ഥിരീകരിച്ച പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികൾ ഗർഭിണികളെന്ന് മെഡിക്കൽ പരിശോധനാ റിപ്പോർട്ട്. ഈ കേന്ദ്രത്തിലെ 57 കുട്ടികൾക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

തുടർന്ന് നടത്തിയ പരിശോധനയിലാണ് ബിഹാറിൽനിന്നും ജാർഖണ്ഡിൽ നിന്നുമുള്ള കുട്ടികൾ എട്ട് മാസം ഗർഭിണികളാണെന്ന് കണ്ടെത്തിയത്. ഇതിൽ ഒരാൾ എച്ച്ഐവി പൊസിറ്റീവുമാണ്. ആശ്രയകേന്ദ്രം അടച്ചുപൂട്ടി സീൽ ചെയ്തു. ഇവിടുത്തെ ജീവനക്കാരെ ചോദ്യം ചെയ്ത് വരികയാണെന്ന് പൊലീസ്.