ആലപ്പുഴ: മാന്നാറിൽ യുവതിയെ സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടു പോയ സംഭവത്തിൽ രണ്ട് പ്രധാന പ്രതികൾ പിടിയിൽ. രാജേഷ് പ്രഭാകർ, ഹാരിസ് എന്നിവരാണ് മാന്നാർ പോലീസിന്റെ പിടിയിലായത്. തട്ടികൊണ്ട് പോകൽ ആസൂത്രണം ചെയ്തത് ഇവരാണെന്ന് പോലീസ് പറയുന്നു. വിദേശത്തുള്ള  ഒന്നാം പ്രതി മുഹമ്മദ് ഹനീഫ് ഇനിയും പിടിയിലാകാനുണ്ട്. കേസിൽ ഇതുവരെ 10 പേർ അറസ്റ്റിലായിട്ടുണ്ട്. ഗൾഫിൽ നിന്ന് കൊണ്ടുവന്ന ഒന്നര കിലോ സ്വർണ്ണം കേരളത്തിലെ സംഘത്തിന് കൈമാറാത്തതിന് തുടർന്നുള്ള ഭിന്നതയാണ് ബിന്ദുവിനെ തട്ടിക്കൊണ്ടുപോകാൻ കാരണമായി പോലീസ് പറയുന്നത്. പോലീസിന് പുറമെ ഇഡിയും കസ്റ്റംസും കേസന്വേഷിക്കുന്നുണ്ട്.  

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona