കൊല്ലം: തിരുവോണ ദിവസം രാത്രിയില്‍  കൊല്ലം ജില്ലയില്‍ രണ്ട് കൊലപാതകങ്ങള്‍. അഞ്ചലില്‍  മദ്യപാനത്തിനിടയില്‍ സുഹൃത്തുക്കള്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന്  നെയ്യാറ്റിന്‍കര  സ്വദേശി ഉണ്ണി  കൊല്ലപ്പെട്ടു. അതേസമയം ചഴറയില്‍ ക്ഷേത്ര ജീവനക്കാരനെ  മുന്‍വൈരാഗ്യത്തിന്‍റെ പേരില്‍  കൊലപ്പെടുത്തി.

ചവറ തേവലക്കാര ക്ഷേത്രത്തിലെ ജീവനക്കാരനായ  രാജേന്ദ്രന്‍ പിള്ളയെ  റോഡിന് സമിപത്തെ പുരയിടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നെഞ്ചി മൂര്‍ച്ചയുള്ള ആയുധം കൊണ്ട് കുത്തി കൊലപ്പെടുത്തുകയായിരുന്നു.  രക്തം  വാര്‍ന്ന് മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മുന്‍ വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്ന്  പൊലീസ് പറഞ്ഞു. 

പ്രതിയെന്ന് സംശയിക്കുന്ന  രവിന്ദ്രനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തെ കുറിച്ച് ചവറ പൊലീസ് അന്വേഷണം തുടങ്ങി തിരുവോണ ദിവസം രാത്രിയില്‍ മദ്യപിക്കുന്നതിന് ഇടയില്‍ ഉണ്ടായ വാക്ക് തര്‍ക്കമാണ്  നെയ്യാറ്റിന്‍കര സ്വദേശിയുടെ കൊലപാതകത്തില്‍ കളാശിച്ചത്. 

സംഭവവുമായി ബന്ധപ്പെട്ട്  നാല് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഒപ്പം മദ്യപിച്ചിരുന്ന പത്തനാപുരം സ്വദേശി ജോസ്. വാളകം സ്വദേശികളായ  ആഭിലാഷ് രാജീവ് വിട്ടുടമ കുഞ്ഞപ്പന്‍  എന്നിവരാണ് പൊലീസിന്‍റെ പിടിയിലായത്.

മദ്യപിച്ച് വഴക്കിട്ടതിന് ശേഷം കയ‍ർ ഉപയോഗിച്ച്  ശ്വാസം മുട്ടിച്ചാണ് കൊല നടത്തിയതെന്ന്  പൊലീസ് പറയുന്നു. ഇരുമൃതദേഹങ്ങളും മോര്‍ച്ചറിയിലേക്ക് മാറ്റി. കൊവിഡ് മാനദണ്ഡങ്ങള്‍  പാലിച്ച് പോസ്റ്റ്മോർട്ടം നടത്തും.