ബെംഗളൂരു: ബന്ധുവീടുകൾ കേന്ദ്രീകരിച്ച്  മോഷണം പതിവാക്കിയിരുന്ന രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരു നെലമംഗല സ്വദേശികളായ വിശ്വനാഥ് ,ഹനുമന്തരാജ് എന്നിവരാണ് അറസ്റ്റിലായത്.

ബന്ധുവീടുകളിലെത്തി സൗഹൃദം സ്ഥാപിച്ച് വാതിലുകളുടെയും അലമാരകളുടെയും ഡ്യൂപ്ലിക്കേറ്റ് താക്കോൽ നിർമ്മിക്കുന്ന സംഘം, വീട്ടുകാർ പുറത്തു പോവുന്ന തക്കം നോക്കി മോഷണം നടത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഇത്തരത്തിൽ ലക്ഷക്കണക്കിന് രൂപ വിലവരുന്ന സ്വർണ്ണാഭരണങ്ങളും വിലകൂടിയ വസ്തുക്കളുമാണ് ഇവർ മോഷ്ടിച്ചിരുന്നത്.

ഇരുവരുടെയും പക്കൽ നിന്നും 575 ഗ്രാം  തൂക്കം വരുന്ന സ്വർണ്ണാഭരണങ്ങളും ഇലക്ട്രോണിക് ഉത്പ്പന്നങ്ങളുൾപ്പെടെ 23.50 ലക്ഷം രൂപയോളം വില വരുന്ന മറ്റ് വസ്തുക്കളും പിടിച്ചടുത്തതായും പൊലീസ് വ്യക്തമാക്കി.

Read Also: മോഷ്ടിക്കാനിറങ്ങി പണം കിട്ടിയില്ല;മാവേലി സ്റ്റോറിലും പെയിന്‍റ് കടയിലും കയറിയ മോഷ്ടാവ് ചെയ്തത്