മാന്നാർ: പരുമലയിൽ മാവേലി സ്റ്റോറിലും പെയിന്റ് കടയിലും മോഷണം. കഴിഞ്ഞദിവസം രാത്രിയിൽ അടുത്തായുള്ള രണ്ടിടത്തും താഴ് പൊളിച്ചാണ് മോഷണം നടത്തിയിരിക്കുന്നത്. മാവേലി സ്റ്റോറിൽ താഴ് തകർത്ത് അകത്ത് കടന്ന മോഷ്ടാവിന് പണം ഒന്നും ലഭിക്കാത്തതിനാൽ സാധനങ്ങളാണ് മോഷ്ടിച്ചത്. പെയിന്റ് കടയിൽ പണിക്കാർക്ക് കൊടുക്കുവാൻ വച്ചിരുന്ന 20,000 രൂപാ അപഹരിച്ചു. മോഷണത്തില്‍ കാര്യമായൊന്നും കിട്ടാതെ പോയ കള്ളന്‍ പെയിന്റും മറ്റും വെളിയിൽ ഇറക്കി വെച്ചാണ് വിഷമം തീര്‍ത്ത്. സംഭവത്തില്‍ പൊലീസ് കേസെടുത്തു. ഡോഗ് സ്ക്വാഡ് ഇന്ന് ഇവിടെയെത്തി പരിശോധന പൂര്‍ത്തിയാക്കി. കള്ളനെ ഉടനെ പിടികൂടാനാവുമെന്നാണ് കരുതുന്നതെന്ന് പൊലീസ് വിശദമാക്കി.
 

യാത്രക്കിടെ യുവാവിന്റെ ലാപ്ടോപ്പും പണവും രണ്ടംഗ സംഘം തട്ടിയെടുത്തു

സ്ത്രീ വേഷത്തിലെത്തി മോഷണം, കമ്പം മാലകളോട്; പ്രതി പിടിയില്‍

'എന്റെ ജീവിതം ആ ബാ​ഗിനകത്താണ്, കണ്ടുകിട്ടുന്നവർ ദയവായി തിരിച്ചുതരിക'; അപേക്ഷയുമായി ​​ഗവേഷണ വി​ദ്യാർഥി

റേഷന്‍കടയിലെ മോഷണത്തില്‍ വന്‍ ട്വിസ്റ്റ്: ഉടമ തന്നെ പ്രതിയെന്ന് പൊലീസ് കണ്ടെത്തി