പാലത്തായി പോക്സോ കേസ് പ്രതി കൂനിയിൽ പത്മരാജന്‍റെ വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന ബൈക്ക് അജ്ഞാതർ കത്തിച്ചു. ഇന്ന് പുലർച്ചെയോടെയാണ് സംഭവം. വീട്ടിൽ പത്മരാജന്‍റെ അമ്മയും സഹോദരനും മാത്രമാണ് ഉണ്ടായിരുന്നത്. പിന്നിൽ എസ്ഡിപിഐ പ്രവർത്തകരാണെന്ന് ബിജെപി ആരോപിച്ചു. പാനൂർ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

നേരത്തെ കുട്ടിയുടെ മൊഴിയും, മെഡിക്കൽ സർട്ടിഫിക്കറ്റുമടക്കമുള്ള തെളിവുകൾ ഉണ്ടായിട്ടും  ബിജെപി നേതാവായ കൂനിയിൽ പത്മരാജനെതിരെ പോലീസ് പോക്സോ വകുപ്പ് ഒഴിവാക്കി കുറ്റപത്രം നൽകിയത് വന്‍വിവാദമായിരുന്നു. കേസിൽ പ്രതിയെ രക്ഷിക്കാൻ സംസ്ഥാന സർക്കാരും ബിജെപിയും ഒത്തുകളിക്കുന്നു എന്ന് മുസ്ലിംലീഗും കോൺഗ്രസും പ്രചാരണം നടത്തിയിരുന്നു. ജനുവരി 15നും ഫെബ്രുവരി രണ്ടിനുമിടയിൽ സ്കൂളിലെ ബാത്ത്റൂമിൽ വെച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ  പീഡിപ്പിച്ചെന്നാണ് കേസ്.