കുത്തേറ്റ രണ്ട് പേരെയും പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ആക്രമിയെ വെള്ളരിക്കുണ്ട് പൊലീസ് കസ്റ്റഡിയിലെടുത്തു. 

കാസർകോട്: പരപ്പ എടത്തോട് രണ്ട് യൂത്ത് കോൺഗ്രസ് പ്രവർകർക്ക് കുത്തേറ്റു. രമേശ് മാധവൻ, രാമൻ എന്നിവർക്കാണ് കുത്തേറ്റത്. നാട്ടുകാരനായ മാധവനാണ് ആക്രമണം നടത്തിയത്. ഇയാൾ മദ്യലഹരിയിലായിരുന്നു. കോൺഗ്രസ് ഓഫീസ് താഴിട്ട് പൂട്ടിയതുമായി ബന്ധപ്പെട്ട തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കുത്തേറ്റ രണ്ട് പേരെയും പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. മാധവന് മാനസിക പ്രശ്നമുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ഇയാളെ വെള്ളരിക്കുണ്ട് പൊലീസ് കസ്റ്റഡിയിലെടുത്തു.