ഫേസ് ബുക്കിൽ വ്യാജ പ്രൊഫൽ ഉണ്ടാക്കി അതിൽ നിന്നും വീട്ടമ്മയ്ക്ക് അശ്ലീല സന്ദേശം അയച്ചതിന് യുവാക്കളെ യുവതിയുടെ ഭര്‍ത്താവ് ചോദ്യം ചെയ്തിരുന്നു

തിരുവനന്തപുരം: അർധരാത്രി വീടുകയറി അക്രമിച്ച് വീട്ടമ്മയെ വെട്ടി പരിക്കേൽപ്പിച്ച പ്രതികൾ പൊലീസ് പിടിയിൽ. ശ്രീകാര്യം മേലാംകോണം പുതുവൽ പുത്തൻവീട്ടിൽ സിബി (28), മണ്ണന്തല മുളപ്പറക്കോണം രാജ് നിവാസിൽ അനന്തു (26) എന്നിവരെയാണ് പോത്തൻകോട് പൊലീസ് അറസ്റ്റ് ചെയ്തത്. ഈ മാസം 11നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. നന്നാട്ടുകാവ് മുറമേൽ സ്വദേശിയും ഓട്ടോ ഡ്രൈവറുമായ സുനിലിന്‍റെ വീട്ടിലാണ് പ്രതികൾ അക്രമണം നടത്തിയത്.

Add Asianetnews as a Preferred SourcegooglePreferred

അക്രമത്തിൽ സുനിലിന്‍റെ ഭാര്യയെ വെട്ടേറ്റിരുന്നു. പ്രതികൾ ഫേസ് ബുക്കിൽ വ്യാജ പ്രൊഫൽ ഉണ്ടാക്കി അതിൽ നിന്നും സുനിലിന്‍റെ ഭാര്യയ്ക്ക് മോശം മെസേജുകൾ അയച്ചിരുന്നു. തുടർന്ന് ഫേസ് ബുക്കിൽ നിന്നും ലഭിച്ച ഫോൺ നമ്പരിന്‍റെ അടിസ്ഥാനത്തില്‍ സിബിയെയും അനന്തുവിനെയും സുനിൽ തിരിച്ചറിഞ്ഞിരുന്നു. സുനിൽ ഫോണിലുടെ സിബിയെ ബന്ധപ്പെട്ടുകയും ചെയ്തിരുന്നു. ഇതിലുണ്ടായ ഉണ്ടായ വൈരാഗ്യമാണ് അക്രമത്തിന് കാരണമായത്.

അക്രമത്തിന് ശേഷം പ്രതികൾ വട്ടപ്പാറയിലെ സുഹൃത്തിന്‍റെ വീട്ടിൽ ഒളിവിലായിരുന്നു. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് പ്രതികളെ ലഹരി പദാർത്ഥങ്ങളും മാരകായുധങ്ങളുമായി പിടികൂടിയത്. പ്രതികളോടൊപ്പം മറ്റ് മൂന്ന് പേരെയും വട്ടപ്പാറയിലെ വീട്ടിൽ നിന്നും പിടികൂടിയിട്ടുണ്ട്. ഇവരെ അരുവിക്കര പോലീസിന് കൈമാറി. പോത്തൻകോട് എസ് എച്ച് ഒ ശ്യാമിന്‍റെ നേതൃത്വത്തിൽ എസ്ഐ വിനോദ് വിക്രമാദിത്യൻ, മറ്റ് ഉദ്യോഗസ്ഥരായ രാകേഷ്, ഉണ്ണികൃഷ്ണൻ, മോഹൻദാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona