ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം. ബൈക്കിലെത്തിയ സംഘമാണ് അക്രമത്തിന് പിന്നിൽ

തൃശൂര്‍:തൃശൂര്‍ കയ്പമംഗലം ബീച്ചില്‍ രാത്രിയില്‍ ഗുണ്ടാ വിളയാട്ടം. കയ്പമംഗലം ബീച്ച് പരിസരത്ത് നിര്‍ത്തിയിട്ടിരുന്ന മത്സ്യത്തൊഴിലാളികളുടെ ബസാണ് ഒരു സംഘമാളുകള്‍ ആക്രമിച്ചത്. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം. ബൈക്കിലെത്തിയ സംഘമാണ് അക്രമത്തിന് പിന്നിൽ. ശ്രീ അയ്യപ്പ ഫിഷിംഗ് ഗ്രൂപ്പിന്‍റെ ബസാണ് ആക്രമിക്കപ്പെട്ടത്. റോഡിൽ ഇരിക്കുകയായിരുന്ന സന്തോഷ് എന്നയാളെയും മർദിച്ചിട്ടുണ്ട്. ഇതിന് ശേഷം വഞ്ചിപ്പുര ബീച്ചിലെത്തിയ സംഘം കിഴക്കെടത്ത് ജയശാഖന്‍റെ വീടിന്‍റെ ജനൽ ചില്ലുകളും അടിച്ചു തകർത്തിട്ടുണ്ട്. കയ്പമംഗലം പൊലീസ് സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു. ഇന്നലെ ഉച്ചയ്ക്ക് മുതൽ മേഖലയിൽ ചിലർ തമ്മിൽ വഴക്കും വാക്കേറ്റവും ഉണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു.


ലോക്കൽ സെക്രട്ടറിയുടെ കൊലപാതകം; വ്യക്തി വൈരാഗ്യമെന്ന് സിപിഎം, ഉത്തമനായ സഖാവിനെയാണ് നഷ്ടമായതെന്ന് ഇപി ജയരാജൻ

Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് ലൈവ് | Election 2024 #Asianetnews

Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് ലൈവ് | Election 2024 #Asianetnews