തിരുവനന്തപുരം: വനിതാ ജഡ്ജിയെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തുന്നതായി പരാതി. ഫോൺ വഴിയും വാട്സ് ആപ്പ് വഴിയും ഭീഷണിപ്പെടുത്തുവെന്ന പരാതിയിൽ കന്റോമെന്റ് പൊലീസ് കേസെടുത്തു. 

തിരുവനന്തപുരം അഡീഷണല്‍ ജില്ലാ കോടതിയിലെ വനിതാ ജഡ്ജിയ്ക്കാണ് ഭീഷണി. തുടര്‍ച്ചയായി ശല്യപ്പെടുത്തിയതോടെ തിരികെ വിളിച്ച് വിവരം തിരക്കിയപ്പോള്‍ ഒരു യുവാവാണ് മറുപടി നല്‍കിയത്. ശല്യമുണ്ടാക്കരുതെന്ന് നിര്‍ദേശിച്ചതിന് പിന്നാലെ വീണ്ടും ഫോണ്‍ കോളുകള്‍ എത്തിയതോടെ നമ്പര്‍ ബ്ലോക്ക് ചെയ്തു.

പിന്നീടും ശല്യം തുടര്‍ന്നതോടെയാണ് ജഡ്ജി പൊലീസിനെ സമീപിച്ചത്. ഭീഷണി സന്ദേശം അടങ്ങിയ സന്ദേശം വീണ്ടും ലഭിക്കുന്നതായാണ് പരാതി.