ഹാമിർപൂർ: ഉത്തർപ്രദേശിലെ ഹാമിർപൂർ ജില്ലയില്‍ പൂര്‍വ്വ വൈരാഗ്യത്തിന്‍റെ പേരില്‍ യുവാവിനെ ട്രാക്ടര്‍ കയറ്റി കൊലപ്പെടുത്തി. അമിത് എന്ന 21കാരനാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ധീർ സിംഗ് എന്നയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു. ധീര്‍ സിംഗ് ഒളിവിലാണ്.

കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. ബൈക്കില്‍ വരികയായിരുന്ന അമിത്തിനെ ധീര്‍സിംഗ് തന്‍റെ ട്രാക്ടര്‍‌ കൊണ്ട് ഇടിച്ചിടുകയായിരുന്നു. ട്രാക്ടര്‍ വരുന്നത് കണ്ട് അമിത് തന്‍റെ ബൈക്ക് റോഡരികിലേക്ക് ഒതുക്കി നിര്‍ത്തി. എന്നാല്‍ ധീര്‍ സിംഗ് മനപ്പൂര്‍വ്വം ട്രാക്ടര്‍ കൊണ്ട് അമിത്തിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് വച്ചുതന്നെ അമിത്ത് മരണപ്പെട്ടു. 

സംഭവസ്ഥലത്ത് തന്നെ അമിത് മരിച്ചു. പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് ഇരുവരും തമ്മില്‍ നേരത്തെ തര്‍ക്കം നിലനിന്നിരുന്നതായി കണ്ടെത്തിയത്. ഈ വൈരാഗ്യത്തിന്‍റെ പേരിലാണ് ധര്‍ സിംഗ് അമിത്തിനെ കൊലപ്പെടുത്തിയതാണെന്നാണ് പൊലീസ് പറയുന്നത്.  ഇയാളുടെ ട്രാക്ടർ പിടിച്ചെടുത്തിട്ടുണ്ട്.  കൊലപാതകത്തിന് ശേഷം രക്ഷപ്പെട്ട  പ്രതിക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പൊലീസ് വ്യക്തമാക്കി.