കേസുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം ആവശ്യമാണെന്നാണ് ക്രൈംബ്രാഞ്ച് സംഘത്തിന്‍റെ നിലപാട്. 

കൊല്ലം: ഉത്ര കൊലപാതകക്കേസിൽ ഭര്‍ത്താവ് സൂരജിന്‍റെ കസ്റ്റഡി കാലാവധി ഇന്ന് തീരും . സൂരജിനെ വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെടാനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം. കേസുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം ആവശ്യമാണെന്നാണ് ക്രൈംബ്രാഞ്ച് സംഘത്തിന്‍റെ നിലപാട്. 

Add Asianetnews as a Preferred SourcegooglePreferred

അതിനിടെ സുരജിന്‍റെ അമ്മയെയും സഹോദരിയെയും വീണ്ടും നാളെ ചോദ്യം ചെയ്യും. കൊലപാതകത്തിൽ കുടുംബാംഗങ്ങൾക്കുള്ള പങ്കിനെ കുറിച്ച് വിശദമായ അന്വേഷണം നടത്തുകയാണ് അന്വേഷണ സംഘം. 

തുടര്‍ന്ന് വായിക്കാം: സൂരജ് പാമ്പിനെ വീട്ടിൽ കൊണ്ടു വന്ന വിവരം അറിയാമായിരുന്നു; അമ്മയുടെയും സഹോദരിയുടെയും മൊഴി...
അതിനിടെ ഉത്ര കൊലപാതകത്തിൽ അന്വേഷണസംഘം ബാങ്ക് ലോക്കർ പരിശോധന പൂർത്തിയാക്കി. 10 പവൻ ലോക്കറിൽ നിന്ന് കണ്ടെത്തി. പരിശോധന പൂർത്തിയാക്കിയ ശേഷം പ്രതി സൂരജിനെയും ബാങ്കിലെത്തിച്ച് തെളിവെടുപ്പ് നടത്തി. സാമ്പത്തിക ലക്ഷ്യം വച്ച് നടത്തിയ കൊലപാതകത്തിൽ നിർണായക തെളിവായ ആഭരണങ്ങൾ ഉണ്ടോ എന്നറിയാനാണ് ലോക്കർ തുറന്ന് പരിശോധന നടത്തിയത്.