വീട്ടില്‍ അതിക്രമിച്ചു കയറി ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. എതിര്‍ത്തപ്പോള്‍ ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്.

ലഖ്നൗ: ബിജെപിയുടെ വനിതാ വിഭാഗമായ മഹിളാമോര്‍ച്ചയുടെ പ്രവര്‍ത്തകക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ ബിജെപി നേതാവിനെതിരെ പൊലീസ് കേസെടുത്തു. ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗറിലെ ബുധാനയിലാണ് സംഭവം നടന്നത്.

ബിജെപി മണ്ഡൽ വൈസ് പ്രസിഡന്റ് ആശിഷ് ജെയിനെതിരെ മഹിളാ മോര്‍ച്ച പ്രവര്‍ത്തകയായ യുവതി നല്‍കിയ പരാതിയില്‍ കേസ് കേസ് രജിസ്റ്റർ ചെയ്തതായി സർക്കിൾ ഇന്‍സ്പെക്ടര്‍ കുശാൽ പാൽ സിംഗ് പറഞ്ഞു.

വീട്ടില്‍ അതിക്രമിച്ചു കയറി ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. എതിര്‍ത്തപ്പോള്‍ ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്. സ്ത്രീത്വത്തെ അപമാനിക്കല്‍, വീട്ടില്‍ അതിക്രമിച്ച് കയറല്‍, ക്രമസമാധാനം തകര്‍ക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തതെന്ന് പൊലീസ് വ്യക്തമാക്കി.