രുദ്രപുര്‍ : കൊലക്കേസ് പ്രതി ഉത്തരാഖണ്ഡ് പോലീസില്‍ കോണ്‍സ്റ്റബിളായി ജോലി ചെയ്തത് 19 വര്‍ഷം. 1997 ല്‍ ഉത്തര്‍പ്രദേശിലെ കൊലക്കേസില്‍ പ്രതിയായ മുകേഷ് കുമാറാണ് പോലീസുകാരെ മൊത്തം പറ്റിച്ച് സര്‍വീസില്‍ കയറി പറ്റിയത്. എന്നാല്‍ കഴിഞ്ഞ ദിവസം ഇയാളെക്കുറിച്ചുള്ള പഴയ വിവരങ്ങള്‍ പോലീസിന് ലഭിച്ചതോടെ കള്ളത്തരം പൊളിയുകയായിരുന്നു. 

1997 ല്‍ ഉത്തര്‍പ്രദേശില്‍ നടന്ന കൊലപാതകത്തിലാണ് ഇയാള്‍ പ്രതിയായത്. എന്നാല്‍ ഈ കേസില്‍ പിടിക്കപ്പെടാതെ രക്ഷപ്പെടുകയായിരുന്നു. പിന്നീട് ഇയാള്‍ നാല് വര്‍ഷത്തിന് ശേഷം ഉത്തരാഖണ്ഡ് പോലീസ് റിക്രൂട്ട്‌മെന്റില്‍ അപേക്ഷ നല്‍കി. വ്യാജ വിലാസം നല്‍കിയാണ് ഇയാള്‍ റിക്രൂട്ട്‌മെന്റില്‍ പങ്കെടുത്തത്. തുടര്‍ന്ന് ഇയാള്‍ കോണ്‍സ്റ്റബിളായി നിയമനവും ലഭിച്ചു. 

19 വര്‍ഷമായി സര്‍വീസില്‍ തുടരരുന്ന മുകേഷ് ഇതുവരെ സംസ്ഥാനത്ത് വിവധ പോലീസ് സ്‌റ്റേഷനുകളില്‍ ജോലി ചെയ്തിട്ടുണ്ട്. നിലവില്‍ അല്‍മോറ പോലീസ് സ്‌റ്റേഷനില്‍ ജോലിചെയ്യുന്ന ഇയാള്‍ക്കെതിരെ പോലീസിനെ കബളിപ്പിച്ചതിന് കേസെടുത്തെന്നും വിശദമായ അന്വേഷണത്തിന് ശേഷം തക്കതായ നടപടി സ്വീകരിക്കുമെന്നും മുതിര്‍ന്ന പോലീസ് ഉദ്യേഗസ്ഥന്‍.