2014ൽ ആണ് വൈക്കപ്രയാറിൽ അമൃത ശ്രീ ചിട്ടി തുടങ്ങിയത്. വീട്ടിൽ എത്തി പണം പിരിക്കുന്ന രീതിയിലായിരുന്നു നടത്തിപ്പ്. ഇതോടെ വീട്ടമ്മമാരും പ്രായമേറിയവരും ചിട്ടിയിൽ ചേർന്നു.
കോട്ടയം: വൈക്കത്ത് ചിട്ടി തട്ടിപ്പിൽ കുടങ്ങിയ നൂറുകണക്കിന് പേർക്ക് 7 വർഷമായിട്ടും നീതിയില്ല. വൈക്കപ്രായറിൽ അമൃത ശ്രീ ചിട്ടിയുടെ പേരിലായിരുന്നു ലക്ഷങ്ങളുടെ തട്ടിപ്പ്.
2014ൽ ആണ് വൈക്കപ്രയാറിൽ അമൃത ശ്രീ ചിട്ടി തുടങ്ങിയത്. വീട്ടിൽ എത്തി പണം പിരിക്കുന്ന രീതിയിലായിരുന്നു നടത്തിപ്പ്. ഇതോടെ വീട്ടമ്മമാരും പ്രായമേറിയവരും ചിട്ടിയിൽ ചേർന്നു.
ആദ്യമൊക്കെ കൃത്യമായി പണം തിരികെ കിട്ടിയതോടെ കൂടുതൽ പേർ ചിട്ടിയിലെത്തി. ലക്ഷക്കണക്കിന് രൂപയുടെ നിക്ഷേപമായി. 2015 അവസാനത്തോടെ ചിട്ടിക്കമ്പനിയുടെ ഓഫിസ് അടച്ചുപൂട്ടി ഉടമകൾ മുങ്ങി.
കമ്പനിയുടെ എറണാകുളത്തെയും ചേർത്തലയിലേയും ഓഫിസുകളും പൂട്ടിയ നിലയിലാണ്. എല്ലായിടത്തും നാട്ടുകാരായ സ്ത്രീകളാണ് പണം പിരിക്കാൻ എത്തിയത്. ഈ വിശ്വാസത്തിലാണ് പലരും ചിട്ടിയിൽ ചേർന്നതും
പണം നൽകിയ രേഖകൾ മിക്കരുടെയും കയ്യിലില്ല. വഞ്ചനാ കേസ് ആയപ്പോൾ പോലീസ് ഇവ ശേഖരിച്ചിരുന്നു. പിന്നീട് തിരികെ നൽകിയില്ലെന്നും ഇതിൽ ഒത്തുകളിയുണ്ടെന്നും നിക്ഷേപകർ പരാതിപ്പെടുന്നു.
എന്നാൽ കേസും രേഖകളും കോടതിയിലെന്നാണ് പോലീസിന്റെ വിശദീകരണം. ഇങ്ങനെ നിരവധി ചിട്ടി തട്ടിപ്പ് കേസുകളാണ് വൈക്കം മേഖലയിൽ ഇങ്ങനെ റിപ്പോർട്ട് ചെയ്യുന്നത്. ഒരു ചിട്ടിയിൽ പണം നഷ്ടപ്പെടുന്നവർ തന്നെ വീണ്ടും മറ്റൊരു ചിട്ടിക്കാരാൽ തട്ടിപ്പിരയാകുന്നതും ഇവിടെ പതിവെന്ന് പോലീസുംപറയുന്നു.
