പ്രായപൂർത്തിയാകാത്ത കുട്ടികളെ ഉപയോഗിച്ച് വാഹന മോഷണം നടത്തിയിരുന്നയാൾ പിടിയിൽ.  കൊല്ലം കടക്കൽ മാങ്കോട് സ്വദേശി ആദിൻഷായാണ്‌ കടക്കൽ പൊലീസിന്റെ പിടിയിലായത്.

കൊല്ലം: പ്രായപൂർത്തിയാകാത്ത കുട്ടികളെ ഉപയോഗിച്ച് വാഹന മോഷണം നടത്തിയിരുന്നയാൾ പിടിയിൽ. കൊല്ലം കടക്കൽ മാങ്കോട് സ്വദേശി ആദിൻഷായാണ്‌ കടക്കൽ പൊലീസിന്റെ പിടിയിലായത്.

Add Asianetnews as a Preferred SourcegooglePreferred

കഴിഞ്ഞ ദിവസം നടത്തിയ വാഹനപരിശോധനക്കിടെ രേഖകൾ ഹാജരാക്കാതിരിക്കുകയും ചോദ്യങ്ങൾക്ക് വ്യക്തമായ ഉത്തരം നൽകാതിരിക്കുകയും ചെയ്തതിനെ തുടർന്ന് സംശയം തോന്നിയ പൊലീസ് പ്രതിയെയും വാഹനവും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. 

ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം കൂടുതൽ അന്വേഷണം നടത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. ഇരുചക്രവാഹനങ്ങളാണ് മോഷ്ടിക്കാറുള്ളതെന്നും പ്രായപൂർത്തിയാകാത്ത കുട്ടികളെയാണ് ഇതിനായി ഉപയോഗിക്കുന്നതെന്നും പ്രതി സമ്മതിച്ചു. 

വെഞ്ഞാറമ്മൂട്, വട്ടപ്പാറ, മെഡിക്കൽ കോളേജ്, കൊല്ലം ഈസ്റ്റ് എന്നീ സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുകൾ നിലവിലുണ്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ പല സ്റ്റേഷൻ പരിധികളിൽ നിന്നായി മോഷ്ടിച്ച ആറ് ഇരുചക്രവാഹനങ്ങളും പ്രതിയിൽ നിന്നും കണ്ടെടുത്തു. 

കടക്കൽ ഇൻസ്‌പെക്ടർ രാജേഷ്, എസ്ഐമാരായ സജു, സജീർ, എസ്.ഐ സുരേഷ്, എഎസ്ഐ മാരായ സാബുലാൽ, ഗോപകുമാർ, പ്രശാന്ത് സിപിഒ സജീവ് ഖാൻ എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.