20 ദിവസം, ഫോൺ ഓഫ് ചെയ്യാൻ സമ്മതിച്ചില്ല; മധ്യവയസ്കന് നഷ്ടം 1 കോടി 80 ലക്ഷം രൂപ, വിർച്വൽ അറസ്റ്റ് തട്ടിപ്പ്
തിരുവനന്തപുരത്ത് വീണ്ടും വിർച്വൽ അറസ്റ്റ് തട്ടിപ്പ്. സിബിഐ ഓഫീസർ ചമഞ്ഞ് നടത്തിയ തട്ടിപ്പിനിരയായ മധ്യവയസ്കന് ഒരു കോടി 80 ലക്ഷം രൂപയാണ് നഷ്ടപ്പെട്ടത്.

തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും വിർച്വൽ അറസ്റ്റ് തട്ടിപ്പ്. സിബിഐ ഓഫീസർ ചമഞ്ഞ് നടത്തിയ തട്ടിപ്പിനിരയായ മധ്യവയസ്കന് ഒരു കോടി 80 ലക്ഷം രൂപയാണ് നഷ്ടപ്പെട്ടത്. 20 ദിവസമാണ് അറസ്റ്റ് തട്ടിപ്പ് തുടർന്നത്. ഫോൺ ഓഫ് ചെയ്യാൻ തട്ടിപ്പുകാർ സമ്മതിച്ചില്ല. പലപ്പോഴായി പണം ആവശ്യപ്പെട്ട ഇവർ മൂന്ന് തവണകളായിട്ടാണ് ഇത്രയും വലിയ തുക തട്ടിയെടുത്തത്. കൈവശമുണ്ടായിരുന്ന പണം തീർന്നപ്പോൾ ബാങ്കിൽ നിന്നും 50 ലക്ഷം രൂപ വായ്പ കൂടി എടുത്താണ് തട്ടിപ്പുകാർക്ക് നൽകിയതെന്ന് മധ്യവയസ്കൻ വ്യക്തമാക്കി. ഒടുവിൽ വീണ്ടും പണം ആവശ്യപ്പെട്ടപ്പോഴാണ് പോലീസിനെ സമീപിച്ചത്. കള്ളപ്പണം വെളുപ്പിക്കൽ കേസിലെ പ്രതിയായി എന്ന് പറഞ്ഞാണ് തട്ടിപ്പ് നടത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
