പുല്ലുവെട്ടാന്‍ ഉപയോഗിക്കുന്ന കത്തികൊണ്ടാണ് ഇയാള്‍ കൊലപാതകം നടത്തിയത്. പെണ്‍കുട്ടിയുടെ കുടുംബവും പ്രതിയുടെ കുടുംബവും തമ്മില്‍ പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നുണ്ടായിരുന്നു. 

വിശാഖപട്ടണം: മകളെ ബലാത്സംഗം ചെയ്ത പ്രതിയുടെ വീട്ടില്‍ കയറി ആറുപേരെ കൊലപ്പെടുത്തി പെണ്‍കുട്ടിയുടെ പിതാവ്. അന്ധ്ര പ്രദേശിലെ വിശാഖപട്ടണത്താണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. വ്യാഴാഴ്ച രാവിലെയാണ് പ്രതിയുടെ വീട്ടിലെ ഒരു പുരുഷന്‍, മൂന്ന് സ്ത്രീകള്‍, രണ്ട് വയസും, ആറുമാസവും പ്രായമായ കുട്ടികള്‍ എന്നിവരെ പെണ്‍കുട്ടിയുടെ അച്ഛന്‍ കൊലപ്പെടുത്തിയത്.

പുല്ലുവെട്ടാന്‍ ഉപയോഗിക്കുന്ന കത്തികൊണ്ടാണ് ഇയാള്‍ കൊലപാതകം നടത്തിയത്. പെണ്‍കുട്ടിയുടെ കുടുംബവും പ്രതിയുടെ കുടുംബവും തമ്മില്‍ പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നുണ്ടായിരുന്നു. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്ത് പൊലീസ് എത്തി പ്രതിയെ അറസ്റ്റ് ചെയ്തു. കയ്യില്‍ ആയുധവുമായി രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു പ്രതിയെന്നാണ് ദൃസാക്ഷികള്‍‍ പറയുന്നത്.

Scroll to load tweet…

2018 മുതല്‍ ഇരു കുടുംബങ്ങളും തമ്മില്‍ പ്രശ്നങ്ങളുണ്ടായിരുന്നു. കൂട്ടക്കൊല നടത്തിയാളുടെ മകളെ കൊലപാതകങ്ങള്‍ നടന്ന കുടുംബത്തിലെ വിജയ് എന്നയാള്‍ ബലാത്സംഗം ചെയ്തു എന്ന പരാതിയില്‍ പൊലീസ് അടുത്തിടെ കേസ് എടുത്തിരുന്നു. ഇതില്‍ അന്വേഷണം നടക്കുകയാണ്. വിജയ് ജാമ്യത്തിലാണ് എന്നാണ് റിപ്പോര്‍ട്ട്. വിജയ് സംഭവ സമയത്ത് സ്ഥലത്ത് ഉണ്ടായിരുന്നില്ല. ഇയാളുടെ ഭാര്യ കുട്ടി, അമ്മായിമാര്‍, അവരില്‍ ഒരാളുടെ ഭര്‍ത്താവ് എന്നിവരാണ് കൊല ചെയ്യപ്പെട്ടത് എന്നാണ് പൊലീസ് പറയുന്നത്.