ജിതിന്റെ ബുള്ളറ്റില്‍ കാട്ടിക്കുളം ഭാഗത്ത് നിന്ന് വന്ന വാഗണര്‍ കാര്‍ ഇടിക്കുകയായിരുന്നു. 

മാനന്തവാടി: തോല്‍പ്പെട്ടി ഫോറസ്റ്റ് സ്റ്റേഷന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവിന് ഗുരുതരമായി പരുക്കേറ്റ സംഭവത്തില്‍ തിരുനെല്ലി പൊലീസ് കേസെടുത്തു. മാനന്തവാടി മുന്‍ സബ് കലക്ടറും ഇപ്പോള്‍ ജി.എസ്.ടി അഡീഷണല്‍ കമ്മീഷണറുമായ ആര്‍ ശ്രീലക്ഷ്മിക്കെതിരെയാണ് വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തത്. 

കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചക്ക് ഒന്നര മണിക്കായിരുന്നു അപകടം. തലശേരി മലബാര്‍ ക്യാന്‍സര്‍ ആശുപത്രിയില്‍ താല്‍ക്കാലിക നഴ്സിംഗ് ഓഫീസറായ തലശേരി പാറാല്‍ കക്കുഴി പറമ്പത്ത് ജിതിന്‍ (27) നാണ് അപകടത്തില്‍ പരുക്കേറ്റത്. കൈക്കും കാലിലും സാരമായി പരുക്കേറ്റ ജിതിനെ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം വിദഗ്ധ ചികിത്സക്കായി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു. 

തിരുനെല്ലി ക്ഷേത്രം സന്ദര്‍ശിച്ചതിനു ശേഷം കര്‍ണാടകയിലുള്ള ഇരുപ്പ് വെള്ളച്ചാട്ടം കാണാന്‍ പോയി തിരികെ വരുന്നതിനിടയിലാണ് ശ്രീലക്ഷമിയുടെ കാര്‍ അപകടത്തില്‍പ്പെട്ടതെന്ന് പറയുന്നു. ജിതിന്റെ ബുള്ളറ്റില്‍ കാട്ടിക്കുളം ഭാഗത്ത് നിന്ന് വന്ന വാഗണര്‍ കാര്‍ ഇടിക്കുകയായിരുന്നു. വാഹനമോടിച്ചിരുന്ന ശ്രീലക്ഷമി പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടിരുന്നു.

'ജനൽ തകര്‍ക്കുന്ന ശബ്ദം, നോക്കിയപ്പോൾ ഒരാള്‍ ഓടുന്നു'; നേരം പുലർന്നപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച, പരാതി

YouTube video player