തൊടുവെട്ടി സ്വദേശി ബീരാനെ വെട്ടിക്കൊന്ന ശേഷം പഴേരി സ്വദേശി ചന്ദ്രമതിയാണ് ആത്മഹത്യ ചെയ്തത്.

സുല്‍ത്താന്‍ ബത്തേരി: ബത്തേരിയില്‍ ആണ്‍സുഹൃത്തിനെ മധ്യവയസ്‌ക വെട്ടി കൊലപ്പെടുത്തിയ സംഭവത്തിന് പിന്നില്‍ സാമ്പത്തിക തര്‍ക്കമെന്ന് സൂചന. തൊടുവെട്ടി സ്വദേശി ബീരാനെ വെട്ടിക്കൊന്ന ശേഷം പഴേരി സ്വദേശി ചന്ദ്രമതിയാണ് ആത്മഹത്യ ചെയ്തത്.

ഇന്നലെ ഉച്ച കഴിഞ്ഞ് മൂന്നു മണിയോടെയാണ് കൊലയും ആത്മഹത്യയും നടന്നത്. തൊടുവെട്ടി സ്വദേശി ബീരാനാണ് വെട്ടേറ്റു മരിച്ചത്. സാമ്പത്തിക ഇടപാടാണ് കൊലയിലേക്ക് നയിച്ചത് എന്നാണ് പ്രാഥമിക വിവരം. ബീരാനും ചന്ദ്രമതിയും അടുപ്പത്തിലായിരുന്നെന്നും ബന്ധുക്കള്‍ പറഞ്ഞു. ഇന്നലെ ഉച്ചയോടെ ബീരാന്‍ ചന്ദ്രമതിയുടെ വീട്ടിലെത്തി. ചന്ദ്രമതി വീട്ടിലുണ്ടായിരുന്ന അമ്മ ദേവകിയെ സഹോദരന്റെ വീട്ടിലേക്ക് അയച്ചു. മൂന്നു മണിയോടെ തിരികെ വീട്ടിലെത്തിയ ദേവകിയാണ് ചന്ദ്രമതിയെ വീട്ടിന് പുറകുവശത്ത് തുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വീട് തുറന്ന് പരിശോധിച്ചപ്പോള്‍, രക്തത്തില്‍ കുളിച്ച് ബീരാനെയും കണ്ടെത്തിയെന്ന് ദേവകി പറഞ്ഞു. സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.


മൂന്നുവര്‍ഷത്തെ പ്രണയം, മുസ്ലീം യുവതിയെ വിവാഹം ചെയ്ത് ബജ്റംഗ്ദള്‍ പ്രവര്‍ത്തകന്‍

YouTube video player