തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലില്‍ നിന്ന് മാരകായുധങ്ങള്‍ കണ്ടെത്തി. ഇരുമ്പ് ദണ്ഡുകള്‍ അടക്കമാണ് കണ്ടെത്തിയത്. ഇന്നലെ രാത്രി യൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലും സ്റ്റുഡന്‍റ് സെന്‍ററിലും നടത്തിയ പൊലീസ് പരിശോധനയിലാണ് മാരകായുധങ്ങള്‍ കണ്ടെത്തിയത്. എന്തിന് വേണ്ടിയാണ് ആയുധങ്ങള്‍ ഇവിടെ സൂക്ഷിച്ചതെന്ന് അന്വേഷിക്കുമെന്ന് ഡിസിപി ആദിത്യ പറഞ്ഞു. ആയുധങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ടെന്നും ഡിസിപി വ്യക്തമാക്കി. 
 

അതേസമയം യൂണിവേഴ്സ്റ്റി കോളേജ് വിദ്യാര്‍ത്ഥി അഖിലിനെ കുത്തിയ കേസിൽ പിടിയിലായ ശിവരഞ്ജിത്തും നസീമും കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. ഇന്ന് പുലര്‍ച്ചെയോടെയാണ് ശിവരഞ്ജിത്തിനെയും നസീമിനെയും പൊലീസ് പിടികൂടുന്നത്. ഓട്ടോയിൽ കയറി കല്ലറയിലേക്ക് പോകും വഴി കേശവദാസപുരത്ത് വച്ചാണ് മുഖ്യപ്രതികളെ പിടികൂടിയത്.