8409905089 എന്ന നമ്പറിൽ മന്ത്രിയുടെ ഫോട്ടോ ഡിപി ആയി നൽകിയാണ് സന്ദേശങ്ങൾ അയച്ചത്. വ്യവസാവകുപ്പിലെ ഉദ്യോഗസ്ഥർക്ക് സന്ദേശങ്ങൾ ലഭിച്ചപ്പോഴാണ് തട്ടിപ്പ് നടക്കുന്നതായി ബോധ്യപ്പെട്ട
തിരുവനന്തപുരം: തന്‍റെ പേരിൽ വ്യാജ സന്ദേശം അയച്ച് തട്ടിപ്പ് നടത്തുന്നത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ആഭ്യന്തരവകുപ്പിനും ഡിജിപിക്കും പരാതി നൽകി വ്യവസായമന്ത്രി പി രാജീവ്. വ്യാജ വാട്സ് ആപ്പ് അക്കൗണ്ട് സൃഷ്ടിച്ച് സന്ദേശങ്ങൾ അയച്ചതിനെക്കുറിച്ച് അന്വേഷിക്കണമെന്നാണ് ആവശ്യം. 8409905089 എന്ന നമ്പറിൽ മന്ത്രിയുടെ ഫോട്ടോ ഡിപി ആയി നൽകിയാണ് സന്ദേശങ്ങൾ അയച്ചത്. വ്യവസാവകുപ്പിലെ ഉദ്യോഗസ്ഥർക്ക് സന്ദേശങ്ങൾ ലഭിച്ചപ്പോഴാണ് തട്ടിപ്പ് നടക്കുന്നതായി ബോധ്യപ്പെട്ടത്. അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട വ്യവസായമന്ത്രി ആഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും നൽകിയ കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
തൃക്കാക്കരയിൽ യുഡിഎഫിന് പരാജയ ഭീതി; അശ്ലീല വീഡിയോ പ്രചരിപ്പിക്കുന്നെന്ന് സിപിഎം
അതേസമയം തൃക്കാക്കര നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് പരാജയ ഭീതിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗങ്ങളായ പി രാജീവും എം സ്വരാജും ഇന്നലെ പറഞ്ഞു. തെരഞ്ഞെടുപ്പിനെ തെറ്റായ രീതിയിലാണ് യുഡിഎഫ് കൈകാര്യം ചെയ്യുന്നത്. അശ്ലീല വീഡിയോ കോൺഗ്രസ് നേതാക്കളുടെ ചിത്രമുള്ള പ്രൊഫൈലിൽ നിന്ന് ഷെയർ ചെയ്യുകയാണെന്നും ഇരുവരും കുറ്റപ്പെടുത്തി. ഒരു പാർട്ടിയും കാണിക്കാത്ത നടപടിയാണ് കോൺഗ്രസിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്. വലിയ അക്രമമാണ് നടക്കുന്നത്. പരാജയ ഭീതി കൊണ്ട് ഉണ്ടാകുന്നതാണിത്. പൊലീസിലും തെരഞ്ഞെടുപ്പ് കമ്മീഷനും പരാതി നൽകി. യുഡിഎഫിൽ ഉള്ളവർ തന്നെ ഇതിനെതിരെ പ്രതികരിക്കണമെന്നും പി രാജീവ് ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് സൈബർ ക്രിമിനലുകളെ കോണ്ഗ്രസ് തീറ്റി പോറ്റുകയാണെന്ന് അഡ്വ എം സ്വരാജ് കുറ്റപ്പെടുത്തി. കോൺഗ്രസ് നേതാക്കൾ ഇവരെ ഉച്ചഭാഷിണികളായി ഉപയോഗിക്കുകയാണ്. വി എം സുധീരൻ തന്നെ ഇത് സംബന്ധിച്ച് നേരത്തെ പറഞ്ഞിട്ടുണ്ട്. സ്റ്റീഫൻ ജോൺ , ഗീതാ പി ജോൺ എന്നീയാളുകളുടെയും ഞാൻ ആലങ്ങാടൻ എന്ന ഫെയ്സ്ബുക്ക് പേജിലൂടെയുമാണ് അപകീർത്തിപ്പെടുത്തലെന്നും സ്വരാജ് പറഞ്ഞു. പരാതി നൽകിയ ശേഷം വീഡിയോ ഷെയർ ചെയ്യരുതെന്ന് കോൺഗ്രസ് ഗ്രൂപ്പുകളിൽ നിർദ്ദേശം വന്നു. കോണ്ഗ്രസ് നേതൃത്വം അറിയാതെ ഇത്തരം സംഭവം നടക്കില്ലെന്നും എം സ്വരാജ് പറഞ്ഞു.
സംഘപരിവാറിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി; പി.സി.ജോർജിന്റെ അറസ്റ്റ് 'ഫസ്റ്റ് ഡോസ്'
അതേസമയം തൃക്കാക്കരയിൽ ഇന്ന് പ്രചരണത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ വർഗീയ ആക്രമണം നടത്താം എന്ന് സംഘപരിവാറിലെ ചിലർ വിചാരിക്കുന്നുവെന്നും അതിന് ശ്രമിച്ചാൽ ശക്തമായ നടപടി ഉണ്ടാകുമെന്ന് താക്കീത് നൽകി. പി.സി.ജോർജിന്റെ അറസ്റ്റ് ഫസ്റ്റ് ഡോസാണ്. ആട്ടിൻ തോലിട്ട ചെന്നായ വരുന്നത് രക്തം കുടിക്കാനാണ്, ആട്ടിൻകൂട്ടത്തിന് അത് നന്നായി അറിയാം. വർഗീയ വിഷം ചീറ്റിയ ആൾക്കെതിരെ നടപടി സ്വീകരിച്ചപ്പോൾ അതിൽ വർഗീയത കലർത്താനാണ് ബിജെപിയുടെ ശ്രമം. അറസ്റ്റിലായ ആളുടെ മതം പറഞ്ഞ് വളരാൻ നോക്കുകയാണ് ബിജെപി. ക്രിസ്ത്യാനികളെ സംരക്ഷിക്കാനാണ് പിന്തുണക്കുന്നതെന്നാണ് ബിജെപി വാദം. രാജ്യത്ത് ക്രിസ്ത്യൻ ന്യൂനപക്ഷത്തിനെതിരെ നടന്ന സംഘപരിവാർ ആക്രമണങ്ങൾ മറക്കരുതെന്നും പിണറായി വിജയൻ പറഞ്ഞു.

