തൃശ്ശൂർ: വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ കുട്ടികൾ ഉൾപ്പെടുന്ന അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ച രണ്ടു പേരെ എറണാകുളം സെൻട്രൽ പൊലീസ് അറസ്റ്റു ചെയ്തു. തൃശൂർ കൂട്ടുപാത സ്വദേശി സുരേഷ് എൻകെ ചേർത്തല അർത്തുങ്കൽ സ്വദേശി മാനുവൽ പിബി എന്നിവരാണ് പിടിയിലായത്. 

അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്ന നിരവധി ഗ്രൂപ്പുകളിൽ അംഗമാണ് സുരേഷെന്ന് പൊലീസ് വ്യക്തമാക്കി. ഇയാളുടെ നിർദേശത്തെ തുടർന്നാണ് ഫ്രണ്ട്സ് എന്ന പേരിൽ മുനുവൽ ഗ്രൂപ്പ് വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയത്. ഗ്രൂപ്പിൽ അംഗങ്ങളായ മറ്റുള്ളവരുടെ വിവരങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്. 

പ്ലാനറ്റ് റോമിയോ എന്ന വൈബ്സൈറ്റിൽ നിന്നാണ് സമാന സ്വഭാവമുള്ളവരെ കണ്ടെത്തി ഗ്രൂപ്പ് നിർമ്മിക്കുന്നതെന്നാണ് പൊലീസ് പറയുന്നത്. പോക്സോ, ഐ.ടി നിയമങ്ങൾ ഉൾപ്പെടുത്തിയാണ് കേസെടുത്തിരിക്കുന്നത്.