ഷെയര്‍ ചാറ്റിലൂടെ പരിചയം; ഭാര്യമാരെ പരസ്പരം കൈമാറി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടുവന്ന സംഘം കായംകുളത്ത് പിടിയില്‍

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.png
First Published 26, Apr 2019, 10:26 PM IST
wife swapping sex share chat  kayamkulam 4 arrested kerala
Highlights

ഷെയര്‍ ചാറ്റ് വഴി പരിചയപ്പെട്ട് ലൈംഗിക ബന്ധത്തിനായി ഭാര്യമാരെ പരസ്പരം കൈമാറിയ സംഘം അറസ്റ്റിൽ. നാലു പേരെയാണ് കായംകുളം പോലീസ് അറസ്റ്റ് ചെയ്തത്. കൊല്ലം, ആലപ്പുഴ, പത്തനംതിട്ട സ്വദേശികളാണ് അറസ്റ്റിലായത്. യുവതിയുടെ പരാതിയിലാണ് അറസ്റ്റ്

കായംകുളം: ഷെയര്‍ ചാറ്റ് വഴി പരിചയപ്പെട്ട് ലൈംഗിക ബന്ധത്തിനായി ഭാര്യമാരെ പരസ്പരം കൈമാറിയ സംഘം അറസ്റ്റിൽ. നാലു പേരെയാണ് കായംകുളം പോലീസ് അറസ്റ്റ് ചെയ്തത്. കൊല്ലം, ആലപ്പുഴ, പത്തനംതിട്ട സ്വദേശികളാണ് അറസ്റ്റിലായത്. യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. കായംകുളം കൃഷ്ണപുരം സ്വദേശി കുലശേഖരപൂരം വല്ലാക്കാവ് ചൂലൂര്‍ സ്വദേശി. കൊല്ലം കേരളപുരം സ്വദേശി,തിരുവല്ല പായിപ്പാട്‌ സ്വദേശി  എന്നിവരാണ് പിടിയിലായത്.ഡിവൈഎസ്‌പി ആര്‍ ബിനുവിന്റെ നിര്‍ദേശാനുസരണം കായാകുളം സിഐ പികെ സാബുവിന്റെ നേതൃതത്തില്‍ എസ്‌ഐ സി എസ്‌ ഷാരോൺ ഉള്‍പ്പെട്ട സംഘമാണ് ഇവരെ അറസ്റ്റ്‌ ചെയ്തത്‌.

2018 മാര്‍ച്ച മുതലാണ്‌ കേസിന്‌ ആസ്പദമായ സംഭവം ആരംഭി ക്കുന്നത്‌. കായംകുളം സ്വദേശി ഷെയര്‍ ചാറ്റുവഴി പരിചയപ്പെട്ട കോഴിക്കോട്‌ സ്വദേശി കായംകുളത്തെത്തി. കായംകുളം സ്വദേശിയുടെ ഭാര്യയെ കോഴിക്കോട് സ്വദേശിക്ക് കൈമാറി. തുടര്‍ന്ന്‌ ഷെയര്‍ ചാറ്റ്‌ വഴി പരിപയപ്പെട്ട മറ്റൊരാളുടെ വീട്ടിലും  ഭാര്യയുമായി പോവുകയും ഇരുവരും ഭാര്യമാരെ പരസ്പരം പങ്കുവയ്ക്കുകയും ചെയ്തു.  

പിന്നീട് ഷെയർ ചാറ്റുവഴി പരിചയപ്പെട്ട രണ്ടുപേരുടെ വീട്ടിലും  കായംകുളം സ്വദേശി ഭാര്യയുമായി പോയി. ഇവിടെ ശാരീരികബന്ധത്തില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിച്ചു.എന്നാല്‍ ഭാര്യ എതിര്‍ത്തതോടെ ഈ ശ്രമം പരാജയപ്പെട്ടു. തുടര്‍ന്ന്‌ വീണ്ടും ഇയാള്‍ നിര്‍ബന്ധിച്ചപ്പോഴാണ്‌ ഭാര്യ പൊലീസ്‌ സ്റ്റേഷനില്‍ എത്തി പരാതി നല്‍കിയത്. ഇതോടെയാണ് കുറ്റകൃത്യത്തിന്‍റെ പുതിയമുഖം പൊലീസ് മനസിലാക്കുന്നത്.

loader