Asianet News MalayalamAsianet News Malayalam

ഭര്‍ത്താവുമായി ആശുപത്രിയിലേക്ക് പോകുന്നതിനിടെ 59കാരിയെ അ‍ജ്ഞാതര്‍ വെടിവച്ചുകൊന്നു

ആശുപത്രിയില്‍ പോകുന്നതിനിടെ പ്രാര്‍ത്ഥനയ്ക്കായി ക്ഷേത്രത്തില്‍ പോയ ഭര്‍ത്താവ് മടങ്ങുന്നതും കാത്ത് കാറില്‍ ഇരിക്കുകയായിരുന്നു ഉഷ. ഈ സമയം ബൈക്കിലെത്തിയ സംഘം...

Woman, 59, Shot Dead By Men On Bike
Author
Delhi, First Published Sep 22, 2019, 2:03 PM IST

ദില്ലി: ഭര്‍ത്താവുമായി ആശുപത്രിയില്‍ പോകുന്നതിനിടെ 59കാരിയെ അജ്ഞാതര്‍ വെടിവച്ചുകൊന്നു. ദില്ലിയില്‍ ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. ഉഷ സാഹ്നിയാണ് മരിച്ചത്. ഡയാലിസിസിനായി ഭര്‍ത്താവിനെ ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനിടെ രാവിലെ 6.30 ന് ഈസ്റ്റ് ദില്ലിയിലെ പത്പര്‍ഗഞ്ചിലാണ് സംഭവം നടന്നത്. 

ആശുപത്രിയില്‍ പോകുന്നതിനിടെ പ്രാര്‍ത്ഥനയ്ക്കായി ക്ഷേത്രത്തില്‍ പോയ ഭര്‍ത്താവ് മടങ്ങുന്നതുവരെ കാറില്‍ ഇരിക്കുകയായിരുന്നു ഉഷ. ഈ സമയം ബൈക്കിലെത്തിയ സംഘം തൊട്ടടുത്തുവച്ച് സ്ത്രീയെ വെടിവയ്ക്കുകയായിരുന്നു. 

രക്തത്തില്‍കുളിച്ചുകിടന്ന സ്ത്രീയെ പ്രദേശത്തുള്ളവരുടെ സഹായത്തോടെ ഭര്‍ത്താവ് ആശുപത്രിയിലെത്തിച്ചു.  എന്നാല്‍ ഉഷയെ രക്ഷിക്കാനായില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതികളെ ഇപ്പോഴും തിരിച്ചറിയാനായിട്ടില്ല. 

Follow Us:
Download App:
  • android
  • ios