കഴിഞ്ഞ മൂന്ന് മാസമായി  ചെന്നിത്തലയിൽ വാടകയ്ക്ക് താമസിക്കുന്ന ഇവര്‍ വിവാഹിതരല്ലെന്നാണ് പൊലീസ് പറയുന്നത്.

ആലപ്പുഴ: ആലപ്പുഴ ചെന്നിത്തലയിൽ യുവാവിനെയും യുവതിയെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട കുരമ്പാല സ്വദേശിയായ ജിതിൻ (30), മാവേലിക്കര വെട്ടിയാർ സ്വദേശിനിയായ ദേവിക (20) എന്നിവരാണ് മരിച്ചത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ജിതിൻ തൂങ്ങിയ നിലയിലും ദേവികയെ കട്ടിലിൽ മരിച്ച നിലയിലുമാണ് കണ്ടത്. ദേവികയുടേത് കൊലപാതകമെന്ന് സൂചന. കഴിഞ്ഞ മൂന്ന് മാസമായി ഇവർ ചെന്നിത്തലയിൽ വാടകയ്ക്ക് താമസിക്കുകയാണ്. ഇവര്‍ വിവാഹിതരല്ലെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.