മാസം തികയാതെയാണ് ബ്ലസി കുഞ്ഞിനെ പ്രസവിച്ചത്. ജനിച്ച അന്നുമുതല്‍ കുഞ്ഞിന് തുടര്‍ച്ചയായി അസുഖങ്ങള്‍ വന്നിരുന്നു. സംഭവ ദിവസം കുഞ്ഞ് നിര്‍ത്താതെ കരഞ്ഞപ്പോള്‍ തല ഭിത്തിയിലിടിച്ച് കൊലപ്പെടുത്തുകയായിരുന്നു. 

റാന്നി: പത്തനംതിട്ട റാന്നിയില്‍(Ranni) നവജാത ശിശുവിനെ(new born child) കൊലപ്പെടുത്തിയ കേസില്‍ അമ്മ അറസ്റ്റിൽ(arrest). പഴവങ്ങാടിയിൽ താമസിക്കുന്ന കോട്ടയം സ്വദേശി ബ്ലസിയാണ്(21) തന്‍റെ 27 ദിവസം പ്രായമുള്ള ആണ്‍ കുഞ്ഞിനെ ഭിത്തിയില്‍ തലയിടിപ്പിച്ച് കൊലപ്പെടുത്തിയത്. കഴിഞ്ഞ എട്ടാം തീയതി രാത്രിയാണ് സുഖമില്ലെന്ന് പറഞ്ഞ് ബ്ലസിയും ഭര്‍ത്താവും കുഞ്ഞിനെ റാന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. 

ആശുപത്രിയിലെത്തില്‍ കൊണ്ടു വന്നപ്പോള്‍ തന്നെ കുട്ടി മരിച്ചിരുന്നു. പിന്നീട് കോട്ടയം മെഡിക്കല്‍‌ കോളേജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടിത്തില്‍ തലയ്ക്ക് പിന്നിലേറ്റ ക്ഷതമാണ് മരണകാരണമെന്ന് കണ്ടെത്തി. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ വിവരം പൊലീസിലറിയിച്ചു. പൊലീസെത്തി അമ്മയെ ചോദ്യം ചെയ്തതോടെയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതാണെന്ന് ബ്ലസി സമ്മതിച്ചത്.

മാസം തികയാതെയാണ് ബ്ലസി കുഞ്ഞിനെ പ്രസവിച്ചത്. ജനിച്ച അന്നുമുതല്‍ കുഞ്ഞിന് തുടര്‍ച്ചയായി അസുഖങ്ങള്‍ വന്നിരുന്നു. സംഭവ ദിവസം കുഞ്ഞ് നിര്‍ത്താതെ കരഞ്ഞപ്പോള്‍ തല ഭിത്തിയിലിടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇതോടെ പൊലീസ് ബ്ലസിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കാവാലം സ്വദേശി ബെന്നിയാണ് ബ്ലസിയുടെ ഭര്‍ത്താവ്. ഇവര്‍ കുറച്ച് കാലമായി റാന്നിയില്‍ താമസിച്ച് വരികയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കിയ ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു.

Read More: നവജാത ശിശുവിന്റെ തല ഭിത്തിയിൽ ഇടിപ്പിച്ചു; റാന്നിയിൽ കൊലപാതകത്തിന് അമ്മ അറസ്റ്റിൽ