ആഗ്ര: മയക്കുമരുന്ന് നല്‍കിയ ശേഷം പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത  രണ്ടാനമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍ പ്രദേശിലെ ആഗ്രയിലാണ് സംഭവം. മൂന്ന് പെൺകുട്ടികളെ മയക്കുമരുന്ന് നൽകി ലൈംഗികമായി ചൂഷണം ചെയ്തു വരികകയായിരുന്ന 47കാരിയെ ആണ് അലിഗഡ് പൊലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടികളുടെ പരാതിയിലാണ് നടപടി.

തന്റെ ഭർത്താവിന്റെ ആദ്യ ഭാര്യയിലെ പെൺകുട്ടികളെയാണ് ഇവർ ലൈം​ഗികമായി ചൂഷണം ചെയ്തത്. കഴിഞ്ഞ ഫെബ്രുവരി അവാസനത്തോടെയാണ് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട  47 കാരിയെ പെണ്‍കുട്ടികളുടെ പിതാവ് വിവാഹം കഴിക്കുന്നത്. പെൺകുട്ടികളുടെ അമ്മ കഴിഞ്ഞവർഷം ഫെബ്രുവരിയിൽ മരിച്ചിരുന്നു. 

നഴ്സാണണെന്നായിരുന്നു യുവതി  എല്ലാവരോടും പറഞ്ഞിരുന്നത്. ആരോഗ്യ സംരക്ഷണത്തിനാണെന്ന് പറഞ്ഞ് ഇവര്‍ തങ്ങള്‍ക്ക് ഗുളികകള്‍ തരാറുണ്ടെന്നും ഇതിന് പിന്നാലെ തങ്ങളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കാറുമുണ്ടെന്നുമാണ് മൂത്ത പെണ്‍കുട്ടി പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

മരുന്ന് കഴിച്ചാല്‍ മയക്കം വരും, ഇതിന് പിന്നാലെ അവര്‍ ഞങ്ങളെ ഉപദ്രവിക്കും- പെണ്‍കുട്ടി പറയുന്നു. കൂടാതെ അശ്ലീല സിനിമകള്‍ കാണാനും അടുത്തിരിക്കാനും നിര്‍‌ബന്ധിക്കുമെന്നും പരാതിയില്‍ പറയുന്നു. പരാതി നല്‍കിയ പെണ്‍കുട്ടിയും രണ്ട് സഹോദരിമാരുമാണ് രണ്ടാനമ്മയുടെ ലൈംഗിക ചൂഷണത്തിന് ഇരയായത്. സംഭവത്തില്‍ രണ്ടാനമ്മയ്ക്കതെരെ പോക്സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തതെന്ന് അലിഗഡ് പൊലീസ് പറഞ്ഞു.