ഇവരുടെ നാല് കുട്ടികളെ തൊട്ടടുത്ത മുറിയിൽ പൂട്ടിയിട്ട ശേഷം യുവതിയെ ബലാത്സംഗത്തിനിരയാക്കുകയായിരുന്നു.

ഹൈദരാബാദ്: ഭർതൃസഹോദരിയുടെ ഭർത്താവടക്കം മൂന്നു പേർ ചേർന്ന് യുവതിയെ ബലാത്സം​ഗം ചെയ്തതായി പരാതി. ഹൈദരാബാദിലെ പഹദിശരീഫിലാണ് 35 കാരിയെ മൂന്നം​ഗ സംഘം ബലാത്സം​ഗത്തിന് ഇരയാക്കിയത്. ഭർതൃസഹോദരിയുടെ ഭർത്താവും അയാളുടെ സഹോദരനും മറ്റൊരാളും ചേര്‍ന്നാണ് യുവതിയെ പീഡിപ്പിച്ചത്.

ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. ഭര്‍ത്താവ് വീട്ടിലില്ലാതിരുന്ന സമയത്താണ് യുവതിയെ മൂവർ സംഘം കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. ഓട്ടോറിക്ഷാ ഡ്രൈവറാണ് യുവതിയുടെ ഭർത്താവ്.

ഇവരുടെ നാല് കുട്ടികളെ തൊട്ടടുത്ത മുറിയിൽ പൂട്ടിയിട്ട ശേഷം യുവതിയെബലാത്സംഗത്തിനിരയാക്കുകയായിരുന്നു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.