വീട്ടിൽ തനിച്ചുള്ള സമയത്താണ് അജ്ഞാതരായ മൂന്ന് യുവാക്കള്‍ ഫ്ലാറ്റില്‍ അതിക്രമിച്ച് കയറി യുവതിയെ കെട്ടിയിട്ട് കൂട്ട ബലാത്സംഘത്തിന് ഇരയാക്കിയത്.  

കൊൽക്കത്ത: കൊൽക്കത്തയില്‍ 26 കാരിയെ ഫ്ലാറ്റില്‍ അതിക്രമിച്ച് കയറി കൂട്ട ബലാത്സംഗത്തിനിരയാക്കി. കൊൽക്കത്തയില്‍ 
 ഗാർഡൻ റീച്ച് ഏരിയയിലാണ് സംഭവം. ബലാത്സംഗത്തിന് ശേഷം അക്രമി സംഘം യുവതിയുടെ ഫ്ലാറ്റില്‍ നിന്നും 15 ലക്ഷം രൂപയും കവര്‍ന്നു. ചൊവ്വാഴ്ച ഉച്ചയോടെയാണ് ക്രൂരമായ പീഡനം നടന്നത്.

വീട്ടിൽ തനിച്ചുള്ള സമയത്താണ് അജ്ഞാതരായ മൂന്ന് യുവാക്കള്‍ ഫ്ലാറ്റില്‍ അതിക്രമിച്ച് കയറി യുവതിയെ കെട്ടിയിട്ട് കൂട്ട ബലാത്സംഘത്തിന് ഇരയാക്കിയത്. യുവതി പൊലീസില്‍ പരാതി നല്‍‌കിയതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്. യുവതിയെ പീഡിപ്പിച്ച ശേഷം അക്രമികള്‍ ഫ്ലാറ്റ് പരിശോധിച്ച് അവിടെയുണ്ടായിരുന്ന പണവും കവരുകയായിരുന്നു.

സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഫ്ലാറ്റിലെ സിസിടിവി ദൃശ്യങ്ങള്‍‌ പൊലീസ് ശേഖരിച്ചിട്ടുണ്ട്. അജ്ഞാതരായ യുവാക്കള്‍ എങ്ങിനെ ഫ്ലാറ്റില്‍ പ്രവേശിച്ചു എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. പ്രതികളെ ഉടനെ തന്നെ പിടികൂടുമെന്ന് ഉദ്യോഗസ്ഥര്‍‌ വ്യക്തമാക്കി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona