കുടുംബ പ്രശ്നത്തെ തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് വിവരം
കാസർകോട്: പാണത്തൂരിൽ ഭർത്താവിനെ ഭാര്യ വെട്ടിക്കൊലപ്പെടുത്തി. പുത്തൂരടുക്കം സ്വദേശി ബാബു ആണ് മരിച്ചത്. 54 വയസായിരുന്നു കൊല്ലപ്പെട്ട ബാബുവിന്റെ പ്രായം. ഭാര്യ സീമന്തിനി പൊലീസ് കസ്റ്റഡിയിലാണ്. കുടുംബ പ്രശ്നത്തെ തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് വിവരം. മദ്യപിച്ചെത്തിയ ബാബു ആദ്യം ഭാര്യയെ ആക്രമിക്കുകയായിരുന്നു. ഇതോടെ ഭാര്യ അടുക്കളയിൽ നിന്ന് കൊടുവാൾ എടുത്ത് ഭർത്താവിനെ വെട്ടി. തലക്ക് പരിക്കേറ്റ ബാബുവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഭാര്യ സീമന്തിനി പരിക്കേറ്റ് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പൊലീസ് കസ്റ്റഡിയിൽ ചികിത്സയിലാണ്.

