സിവിൽ തർക്ക കേസുമായി ബന്ധപ്പെട്ട വ്യക്തിവൈരാഗ്യമാണ് മന്തേഷ് യുവതിയെ ആക്രമിക്കാൻ കാരണമെന്ന് പൊലീസ് പറഞ്ഞു.

ബാഗൽകോട്ട്: ആളുകൾ നോക്കിനിൽക്കെ വനിതാ അഭിഭാഷയെ ക്രൂരമായി മർദ്ദിട്ടുയ കർണാടകയിലെ ബാഗൽകോട്ട് ജില്ലയിലെ വിനായക് നഗറിലാണ് സംഭവം. സംഭവത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. അഭിഭാഷകയായ സംഗീതയെ അയൽവാസിയായ മഹന്തേഷ് എന്ന‌യാളാണ് ആക്രമിച്ചത്. സംഭവത്തിന്റെ വീഡിയോ സോഷ്യൽമീഡി‌‌‌യയിൽ വൈറലായി. വനിതാ അഭിഭാഷകയെ ഇയാൾ അടിക്കുന്നതും വയറ്റിൽ ചവിട്ടുന്നതും ദൃശ്യങ്ങളിൽ കാണാം. ആക്രമണത്തിൽ നിന്ന് പ്രതിരോധിക്കാൻ അഭിഭാഷക പ്ലാസ്റ്റിക് കസേര എടുക്കുമ്പോൾ ഇയാൾ വീണ്ടും ചവിട്ടുകയും അടിക്കുകയും ചെ‌‌യ്തു. കൂടിനിന്ന ആളുകൾ സ്ത്രീയെ സഹായിക്കാൻ മുന്നോട്ടു വന്നില്ല.

Scroll to load tweet…

സിവിൽ തർക്ക കേസുമായി ബന്ധപ്പെട്ട വ്യക്തിവൈരാഗ്യമാണ് മന്തേഷ് യുവതിയെ ആക്രമിക്കാൻ കാരണമെന്ന് പൊലീസ് പറഞ്ഞു. അഭിഭാഷക തന്നെ പീഡിപ്പിച്ചതായി അക്രമി പൊലീസിനോട് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് ഇരുവരും മുമ്പും തർക്കമുണ്ടായതായി പൊലീസ് പറഞ്ഞു.