ബാലസോർ: വിവാഹേതര ലൈംഗിക ബന്ധത്തിന്റെ പേരിൽ 25കാരിയായ യുവതിയെ തലമുണ്ഡനം ചെയ്ത് ഗ്രാമത്തിലൂടെ നടത്തിച്ചു. ഒഡിഷയിലെ ബലസോർ ജില്ലയിലെ സനകലിയപഡ ഗ്രാമത്തിലാണ് സംഭവം.

ഭർത്താവിന്റെ സഹോദരനായ യുവാവുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടുവെന്ന് ആരോപിച്ചാണ് യുവതിയുടെ തല മൊട്ടയടിച്ചത്. യുവതിയുടെ അച്ഛന്റെ പരാതിയെ തുടർന്ന് ആറ് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരിൽ രണ്ട് പേർ സ്ത്രീകളും മറ്റുള്ളവർ പുരുഷന്മാരുമാണ്.

ബുധനാഴ്ച രാത്രി നീലഗിരി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. തലമുണ്ഡനം ചെയ്ത് ഗ്രാമത്തിലൂടെ നടത്തിച്ച ശേഷം യുവതിയെ സമീപത്തെ വനത്തിൽ കൊണ്ടുപോയി ഇവിടെ ഉപേക്ഷിക്കുകയും ചെയ്തു. കുറ്റാപിതരെല്ലാം യുവതിയുടെ ബന്ധുക്കളാണ്.