തിരുവനന്തപുരം: കഠിനംകുളത്ത് മാനസികാസ്വാസ്ഥ്യം ഉള്ള സ്ത്രീയെ പീഡിപ്പിച്ച രണ്ടുപേർ അറസ്റ്റിൽ. പെരുമാതുറ സ്വദേശികളായ സുൽഫി, സെയ്‍ദ് അലി എന്നിവരാണ് പിടിയിലായത്. വെള്ളിയാഴ്ച്ച ഉച്ചയ്ക്കാണ് വീട്ടിൽ അതിക്രമിച്ച് കയറി 42 വയസ്സുള്ള സ്ത്രീയെ ഇരുവരും പീഡിപ്പിച്ചത്. വീട്ടിൽ ആരും ഇല്ലാത്ത സമത്തായിരുന്നു സംഭവം. 

യുവതിയുടെ അച്ഛൻ ആശുപത്രിയിൽ ചികിത്സയിലായണ്. അമ്മ ആശുപത്രിയിൽ പോയ സമയം മനസ്സിലാക്കിയാണ് ഇരുവരും അതിക്രമിച്ച് കടന്നത്. വൈകീട്ട് യുവതിയുടെ അമ്മ തിരിച്ചെത്തിയപ്പോഴാണ് പീഡനവിവരം അറിയുന്നത്. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സുൽഫിയെും സയ്ദ് അലിയെയും കഠിനംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവരം പരിസരവാസികളാണ്. കോടതിയിൽ ഹാജരാക്കിയ ഇവരെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.