ഭര്‍ത്താവിനെ സംരക്ഷിക്കാന്‍ ശ്രമിച്ചതോടെ യുവതിക്ക് വെടിയേല്‍ക്കുകയായിരുന്നു.

ദില്ലി: വിവാഹ പരിപാടിക്കിടെ പാട്ടിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ വെടിയേറ്റ് യുവതി മരിച്ചു. ദില്ലിയിലാണ് സംഭവം. മരിച്ച യുവതിയുടെ മരുമകളുടെ കല്ല്യാണ പരിപാടി നടക്കുകയായിരുന്നു. യുവതിയുടെ ഭര്‍ത്താവ് സാജന്‍ ഡിജെയോട് ഒരു പാട്ട് വെക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇതിനെ എതിര്‍ത്ത് രണ്ട് യുവാക്കള്‍ എത്തി. തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ യുവാക്കളിലൊരാള്‍ തോക്കെടുത്ത് സാജന് നേര്‍ക്ക് വെടിവെക്കുകയായിരുന്നു. ഭര്‍ത്താവിനെ സംരക്ഷിക്കാന്‍ ശ്രമിച്ചതോടെ യുവതിക്ക് വെടിയേല്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടു. പ്രതികള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

Add Asianetnews as a Preferred SourcegooglePreferred