ന്യൂജഴ്സി: ഷോപ്പിംഗ് മാളില്‍ കയറി സ്ട്രോളര്‍(കുട്ടികളെ ഇരുത്തി ഉരുട്ടിക്കൊണ്ടുപോകുന്ന ട്രോളി) മോഷ്ടിക്കാന്‍ ശ്രമിക്കവെ കുഞ്ഞിനെ മറന്നുവെച്ച യുവതികളുടെ ദൃശ്യങ്ങള്‍ വൈറല്‍. അമേരിക്കയിലെ ന്യൂജഴ്സിയിലാണ് സംഭവം. കുഞ്ഞിനെ മറന്നുവെച്ചെന്ന് മനസ്സിലായതോടെ യുവതികളുടെ മോഷണ ശ്രമം പൊളിഞ്ഞു.  
മൂന്ന് യുവതികളാണ് മാളിലെത്തുന്നത്. രണ്ട് പേര്‍ സെയില്‍സ് ഗേളിനോട് സംസാരിക്കുന്നതിനിടെ മൂന്നാമത്തെ യുവതി സ്ട്രോളര്‍ മോഷ്ടിച്ച് പുറത്തേക്ക് നടന്നു. പിന്നാലെ മറ്റ് രണ്ട് പേരും ഇവരോടൊപ്പം പുറത്തേക്ക് പോയി.

എന്നാല്‍, കൂടെ കൊണ്ടുവന്ന കുഞ്ഞിനെ മറന്നുവെച്ചാണ് ഇവര്‍ പോയത്. കുഞ്ഞിനെ മറന്നുപോയെന്ന് മനസ്സിലായതോടെ ആറ് മിനിറ്റിന് ശേഷം മൂവരും തിരിച്ചെത്തി. സ്ട്രോളര്‍ മോഷ്ടിച്ചതിലല്ല, കുഞ്ഞിനെ മറന്നുവെച്ചതിലാണ് തനിക്ക് ആശങ്കയുണ്ടാക്കിയതെന്ന് ഷോപ് ഉടമ എനേലിയോ ഒര്‍ട്ടേഗോ മാധ്യമങ്ങളോട് പറഞ്ഞു. മോഷ്ടിക്കാന്‍ പോകുമ്പോള്‍ കുഞ്ഞിനെ കൊണ്ടുപോകരുതെന്ന് ഉടമ യുവതികള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഇവര്‍ക്കെതിരെ കേസെടുത്തെന്ന് പൊലീസ് അറിയിച്ചു. 

വീഡിയോ