റാഞ്ചി: അനന്തരവനുമായി അവിഹിത ബന്ധമുണ്ടെന്നാരോപിച്ച് യുവതിയെ വിവസ്ത്രയാക്കി മുടിമുറിച്ചതായി പരാതി. ജാര്‍ഖണ്ഡിലെ കോഡെര്‍മ ജില്ലയിലാണ് സംഭവം. ഗ്രാമത്തിലെ നാട്ടുകൂട്ടത്തിന്‍റെ തീരുമാന പ്രകാരമാണ് യുവതിയെ ശിക്ഷിച്ചത്. ഭര്‍ത്താവില്ലാത്ത സമയത്ത് അനന്തരവനുമായി അവിഹിത ബന്ധം പുലര്‍ത്തിയെന്നാണ് യുവതിക്കെതിരെയുള്ള ആരോപണം.

അനന്തരവനെതിരെ യുവതി പരാതിയുമായി പൊലീസിനെ സമീപിച്ചപ്പോഴാണ് വിവരം പുറത്തറിയുന്നത്. തന്നെ ബ്ലാക്ക് മെയില്‍ ചെയ്ത് 22 കാരനായ അനന്തരവന്‍ ബന്ധത്തിന് നിര്‍ബന്ധിക്കുകയായിരുന്നുവെന്ന് യുവതി പരാതിയില്‍ ആരോപിച്ചു. ബന്ധം ഗ്രാമവാസികള്‍ അറിഞ്ഞപ്പോള്‍  യുവതിയുടെ മേല്‍ കുറ്റം ചാര്‍ത്തി യുവാവ് രക്ഷപ്പെട്ടുവെന്നും യുവതി ആരോപിച്ചു.  സംഭവത്തില്‍ യുവാവടക്കം 11 പേര്‍ക്കെതിരെ കേസെടുത്തു. ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പൊലീസ് അറിയിച്ചു.