അഞ്ച് ദിവസം മുമ്പാണ് ആനന്ദ എന്ന യുവാവ് ഭാര്യയുടെ കൈപ്പത്തിയിൽ കർപ്പൂരം കത്തിച്ച് ക്രൂരമായ പരീക്ഷണം നടത്തിയത്.
കോലാർ: പാതിവ്രത്യം തെളിയിക്കാൻ ഭാര്യയുടെ കൈപ്പത്തിയിൽ കർപ്പൂരം കത്തിച്ച് വിശ്വാസ പരിശോധന നടത്തി യുവാവ്. സംഭവത്തിൽ യുവതിയുടെ കൈപ്പത്തിയിൽ സാരമായി പൊള്ളലേറ്റു. കർണാടകയിലെ കോലാർ ജില്ലയിലെ വീരേനഹള്ളി ഗ്രാമത്തിലാണ് സംഭവം. അഞ്ച് ദിവസം മുമ്പാണ് ആനന്ദ എന്ന യുവാവ് ഭാര്യയുടെ കൈപ്പത്തിയിൽ കർപ്പൂരം കത്തിച്ച് ക്രൂരമായ പരീക്ഷണം നടത്തിയത്. ആനന്ദയെ ഭയന്ന് ഇക്കാര്യം യുവതി പൊലീസിൽ പരാതിപ്പെട്ടില്ല. എന്നാൽ, അംബേദ്കര സേവാസമിതി പ്രസിഡന്റ് കെ.എം സന്ദേശിന്റെ ഇടപെടലിനെ തുടർന്ന് പോലീസ് ഭർത്താവിനായി തിരച്ചിൽ നടത്തുകയാണ്.
14 വർഷം മുമ്പ് വിവാഹിതരായ ദമ്പതികൾക്ക് ഒരു മകനുണ്ടെന്ന് വെമഗൽ സർക്കിൾ ഇൻസ്പെക്ടർ ശിവരാജ് പറഞ്ഞു. എന്നാൽ ആനന്ദ എപ്പോഴും ഭാര്യയുടെ വിശ്വസ്തതയെ സംശയിച്ചു. അഞ്ച് ദിവസം മുമ്പ് അയാൾ അവളുടെ കൈപ്പത്തിയിൽ കർപ്പൂരം കത്തിക്കാൻ നിർബന്ധിച്ചു. നിരക്ഷരയായ സ്ത്രീ ഉടൻ തന്നെ ഭർത്താവ് പറഞ്ഞത് അതേപടി അനുസരിക്കുകയും ചെയ്തു. സംഭവം വാർത്തയായതോടെ പ്രതി ഗ്രാമം വിട്ടു. വെള്ളിയാഴ്ച യുവതിയുടെ പരാതിയെ തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചു.
ബൈക്കിലെത്തി മാല പൊട്ടിക്കും, ഇടയ്ക്കിടെ വസ്ത്രം മാറും, ബൈക്ക് യാത്ര കാറിലാക്കും, ഒടുവിൽ പിടിയിൽ
തൃശൂർ: നഗരത്തിലും പരിസരങ്ങളിലും മോട്ടോർ സൈക്കിളിൽ സ്ത്രീകളുടെ മാല പൊട്ടിക്കുന്ന രണ്ട് യുവാക്കൾ പിടിയിൽ. വെട്ടുകാട് സ്വദേശികളായ റിബിൻ, റിജോ എന്നിവരാണ് നെടുപുഴ പോലീസിന്റെ പിടിയിലായത്. 150 ൽ അധികം ക്യാമെറകൾ പരിശോധിച്ചാണ് ഇവരെ പിടികൂടിയത്
നെടുപുഴയിൽ വിഷുതലേന്ന് ബേക്കറിയിൽ നിന്നും കൂൾ ഡ്രിങ്ക്സ് കുടിച്ച ശേഷമാണ് യുവാക്കൾ 66കാരിയുടെ മാല പൊട്ടിച്ചത്. ചീയാരം, മുല്ലക്കര, പീച്ചി എന്നിവങ്ങളിലും സമാന സംഭവങ്ങൾ നടന്നു. തുടർന്ന് രൂപീകരിച്ച പ്രത്യേക സംഘത്തിന്റെ അന്വേഷണത്തിൽ ആണ് മോഷ്ടാക്കളെ പിടികൂടിയത്.
പ്രതികൾ മോട്ടർസൈക്കിളിന്റ നമ്പർ പ്ലേറ്റ് വളച്ചു വച്ചാണ് സഞ്ചരിച്ചത്. മോഷണത്തിന് ശേഷം പിടിക്കപ്പെടാതിരിക്കാൻ റോഡിൽ വസ്ത്രങ്ങൾ ഉപേക്ഷിക്കുകയും മാറ്റുകയും ചെയ്തു. ചില സമയങ്ങളിൽ ബൈക്ക് ഉപേക്ഷിച്ചു കാറിൽ സഞ്ചരിച്ചു നഗരത്തിലെയും ഉൾറോഡുകളിലെയും ക്യാമറകൾ ദിവസങ്ങളോളം പരിശോധിച്ചാണ് പോലീസ് പ്രതികളെ കണ്ടെത്തിയത്. ഇവരിൽ നിന്ന് 52 ഗ്രാം സ്വർണവും കണ്ടെടുത്തു. സാമ്പത്തിക പ്രശ്നം മൂലമാണ് മാല പൊട്ടിക്കലിലേക്ക് തിരിഞ്ഞതെന്നാണ് യുവാക്കൾ പോലീസിനു നൽകിയ മൊഴി.
